KERALANEWS

മലയാള സിനിമയുടെ ഗോൾഡൻ കാലം ; നടൻ സുരാജ് വെഞ്ഞാറമൂട് ഗോൾഡൻ വിസ സ്വീകരിച്ചു

ദുബായ് : നടൻ സുരാജ് വെഞ്ഞാറമൂടിന് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ഗോൾഡൻ വിസ അനുവദിച്ചത്. ദുബായ് സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്ക് പകരം 10 വർഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ‘ഗോൾഡൻ വീസ’ പദ്ധതി 2018ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ. ഗോൾഡൻ വീസ നൽകുന്നത്. ബിസിനസുകാർ, ഡോക്ടർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വീസ ലഭിക്കുന്നത്. ഇതിന് പിന്നാലെ ടൊവിനോ തോമസ്, ലാൽ ജോസ്, ആസിഫ് അലി, കെ.എസ്. ചിത്ര, മീര ജാസ്മിൻ തുടങ്ങിയവർക്കും ഗോൾഡൻ വീസ ലഭിച്ചിരുന്നു.നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്ക് ഗോൾഡൻ വീസ അനുവദിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close