MoviesNEWSUncategorizedWORLD

ഗോൾഡൻ വിസയിൽ തിളങ്ങി താരലോകം; മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടൊവിനോ തോമസിനും​ ഗോൾഡൻ വിസ

ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിനും​ ഗോൾഡൻ വിസ. യു.എ.ഇയുടെ പത്ത്​ വർഷത്തെ ഗോൾഡൻ വിസയാണ് ടൊവിനോ തോമസിനും ലഭിച്ചിരിക്കുന്നത്. കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ്​ ടോവിനോക്ക്​ ഗോൾഡൻ വിസ അനുവദിച്ചത്​. ​വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും തിങ്കളാഴ്​ച വിസ സ്വീകരിക്കുകയും ചെയ്​തു.

യു.എ.ഇയുടെ പതാക പതിച്ച തൊപ്പി അണിഞ്ഞ ചിത്രം ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. വിവിധ സിനിമകളുടെ ഭാഗമായി ടൊവീനോ മുൻപും ദുബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഫോറൻസികിന്റെ പ്രൊമോഷന്റെഭാഗമായി ദുബൈയിലേക്ക്​ തിരിക്കാനിരിക്കവെയാണ്​ യാത്രാ വിലക്ക്​ വന്നത്​. ഇതിന്​ ശേഷം ആദ്യമായാണ്​ താരം ദുബൈയിൽ എത്തുന്നത്​.

മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോരിറ്റി അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close