celebrityINDIANEWSSocial MediaTrendingviral

‘അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’; ഖുശ്ബുവിന്റെ ചിത്രവും ഒപ്പം ക്യാപ്ഷനും വൈറൽ ആവുന്നു

തെന്നിന്ത്യൻ സിനിമ താരമാണ് ഖുശ്ബു. ഇടക്കാലത്ത് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയെങ്കിലും രാഷ്ട്രീയഭേദമന്യേ ആരാധകര്‍ താരത്തിന് പിന്തുണ നൽകിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സ്ടാജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാംതന്നെ വൈറൽ ആവാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

‘അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല’ എന്നായിരുന്നു ഈ ചിത്രത്തോടൊപ്പം ഖുശ്ബു കുറിച്ചത്.

ബാലതാരമായിട്ടായിരുന്നു ഖുശ്ബുവിന്റെ അഭിനയജീവിതത്തിൽ ആരംഭം. പിന്നീട് തെന്നിന്ത്യയിലെ വളരെ പ്രശസ്തയും ആരാധകരുമുള്ള താരമായി നടി മാറി. രജനീകാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തിട്ടുണ്ട്. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നഡ, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മലയാളികൾക്ക് എന്നും ഓർത്തുവെയ്ക്കാൻ ഒരുപിടി നല്ല മലയാള സിനിമകളും നൽകിയ താരം ആരാധകരെ തന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും ചിത്രങ്ങൾ വഴിയോ പോസ്റ്റുകൾ വഴിയോ അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമയിൽ നിന്നും മാറി നിന്നപ്പോൾ പോലും ആരാധകർ താരത്തെ മറക്കാതെയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close