celebrityNEWSTrending

31-ാം പിറന്നാൾ ആഘോഷിച്ച് നടി മീര നന്ദൻ; താരം എത്തിയിരിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ലുക്കിൽ; പ്രായം കുറഞ്ഞു വരുകയാണോ എന്ന് ആരാധകർ

മലയാളത്തിലെ പ്രശസ്തയായ യുവ നടി മീര നന്ദനാണ് സോഷ്യൽ മീഡിയയിൽ താരം​ഗമാകുന്നത്. ത​ന്റെ 31-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ആരാധകരെ അത്ഭുതപ്പെടുത്തും വിധം പുത്തൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പ്രായം കുറഞ്ഞു വരുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. അതുപോലെ തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചുഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. മോഡേൺ ലൂക്കിലുള്ള ചിത്രങ്ങളാണ് കൂടുതലും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close