celebrityNEWSTrending

‘ഞാൻ പറഞ്ഞ കാര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ എനിക്ക് സന്തോഷമായി’ ; മാനസികാരോഗ്യത്തെ കുറിച്ച് നടി രശ്മിക മന്ദാന സംസാരിക്കുന്നു

ശാരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രാധാന്യമേറിയതാണ് മാനസികാരോഗ്യവുമെന്നും ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ആൻക്സൈറ്റി, ഡിപ്രഷൻ തുടങ്ങിയ വാക്കുകളെല്ലാം ഇന്ന് നിത്യജീവിതത്തിന‍്റെ ഭാഗമായി തുടങ്ങി. സെലിബ്രിറ്റികളടക്കമുള്ളവർ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്.

എന്നാൽ മാനസികാരോഗ്യത്തിനായുള്ള ചില മാർഗങ്ങൾ നിർദേശിച്ച് രെ​ഗത്തെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ‘ഞാൻ പറഞ്ഞ കാര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ എനിക്ക് സന്തോഷമായി’ എന്നാണ് നടി പറയുന്നത്.

സിനിമയിലും മറ്റ് മേഖലകളിലും മികച്ചു നിൽക്കുന്നവർ പോലും ഡിപ്രഷൻ അനുഭവിക്കുന്നു എന്ന് തുറന്നു പറയുന്നത്, മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതിന് തെളിവാണ്. സോഷ്യൽമീഡയയിൽ നിരവധി ആരാധകരുള്ള രശ്മിക മന്ദാനയും മാനസികാരോഗ്യത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് ആരാധകരുമായി പങ്കുവെച്ചത്. ഉത്കണ്ഠയേയും ഭയത്തേയും എങ്ങനെ നേരിടാമെന്നാണ് രശ്മിക പറയുന്നത്.

രശ്മികയുടെ വാക്കുകൾ ഇങ്ങനെ, “തീയിലൂടെ നിങ്ങൾക്ക് നടക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ? തീയെന്നാൽ നിങ്ങൾക്ക് എന്താണ്? മറ്റുള്ളവരുമായുള്ള താരതമ്യമാണോ, ഉത്കണ്ഠയോ, തോൽവിയെ കുറിച്ചുള്ള പേടിയോ? എന്താണ് നിങ്ങൾക്ക് തീ.”ഈ തീയിലൂടെ നടക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതേ, നിങ്ങൾക്ക് അതിന് കഴിയും. ആർക്കും അതിന് സാധിക്കും. അതിന് ആദ്യം വേണ്ടത് നിങ്ങളുടെ ഭയത്തെ തിരിച്ചറിയുകയാണ്.

രണ്ടാമതായി, ഓരോ ദിവസവും ക്ഷമയോടെ ആ ഭയത്തെ മറികടക്കാൻ ശ്രമിക്കു, ആ തീയിലെ മെല്ലെ ചുവടുവെക്കുക. അങ്ങനെ ഒരു ദിവസം നിങ്ങളുടെ ഏറ്റവും വലിയ ഭയം ഇല്ലാതായതായി നിങ്ങൾ തിരിച്ചറിയും.കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ പിന്തുടരുന്ന കാര്യമാണിത്. ഇത് നിങ്ങൾക്ക് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ഞാൻ സന്തോഷവതിയാണ്. രശ്മിക പറഞ്ഞു നിർത്തി.

ബോളിവുഡില‍െ ആദ്യ ചിത്രം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് രശ്മിക. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നുവാണ് രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം.അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈ എന്ന ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്. നീന ഗുപ്തയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close