celebrityINDIANEWS

ബംഗാൾ വികസന മുന്നേറ്റത്തിൽ ബി.ജെ.പിക്ക് ആത്മാർഥതയില്ല; നടി സ്രാബന്തി ചാറ്റർജി ബി.ജെ.പി വിട്ടു

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി കൊഴിഞ്ഞു പോക്ക് തുടരുന്നു. നടി സ്രാബന്തി ചാറ്റർജി ബി.ജെ.പി വിട്ടു. വികസന മുന്നേറ്റത്തിൽ ബി.ജെ.പിക്ക് ആത്മാർഥതയില്ലെന്ന് കുറ്റപ്പെടുത്തിയാണ് താരം പാർട്ടി വിടുന്നത്. മമത ബാനർജിയുമായി ഏറെ അടുപ്പത്തിലായിരുന്ന സ്രാബന്തി ചാറ്റർജി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്.

‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചിരുന്ന പാർട്ടിയായ ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. ബംഗാളിന്‍റെ വികസന മുന്നേറ്റത്തിൽ ബി.ജെ.പിക്ക് ആത്മാർഥതയും ലക്ഷ്യബോധവുമില്ലെന്നതാണ് കാരണം’ സ്രാബന്തി ട്വീറ്ററിൽ കുറിച്ചു.

ബെഹാല പശ്ചിം സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയായി സ്രാബന്തി മത്സരിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് പാർഥ ചാറ്റർജിയോട് പരാജയപ്പെട്ടു. അര ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു തൃണമൂൽ ജയം.പശ്ചിമ ബംഗാളിലേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ബി.ജെ.പി എം.എല്‍.എ ബിശ്വജിത് ദാസ്, ബി.ജെ.പി എം.എല്‍.എ തന്‍മയ് ഘോഷ്, ബി.ജെ.പിയിലേക്ക് പോയ തൃണൂൽ നേതാവ് മുകുള്‍ റോയി എന്നിവർ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി വിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close