celebrityINDIANEWSSocial MediaTrendingviral

വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ദേവത! വൈറൽ ആയ തമന്നയുടെ ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് നടി തമന്ന ഭാട്ടിയ. മുംബൈ സ്വദേശിയാണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് തമന്ന കൂടുതലും അഭിനയിച്ചിട്ടുള്ളത്. പല സിനിമകളിലൂടെയും മലയാളികൾക്കിടയിലെ താരം ഇടം പിടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങളും പോസ്റ്റുകളും പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഇഡ്ഡലി, ദോശ, ചമ്മന്തി, വട തുടങ്ങിയവയാണ് താരം ആസ്വദിച്ച് കഴിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ ദേവതയെപ്പോലെ തോന്നും എന്ന കുറിപ്പോടെയാണ് തമന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. പുതിയ സിനിമയുടെ ഭാഗമായിട്ടാണോ എന്ന് ആരാധകര്‍ ചിത്രത്തിന് താഴെ ചോദിക്കുന്നുമുണ്ട്.

തലയില്‍ കിരീടവും നിറയെ ആഭരണങ്ങളും അണിഞ്ഞ് ദേവതയെപ്പോലെ തന്നെയായിരുന്നു താരത്തിന്‍റെ ലുക്കും. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഈ ഭക്ഷണരീതി പരിസ്ഥിതിയോട് ചേരുന്നതാണെന്നും താരം കുറിക്കുന്നു. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഇത്തരത്തില്‍ വാഴയില ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ചാന്ദ് സ രോഷൻ ചെഹ്‍ര എന്ന ഹിന്ദി ചിത്രത്തിലായിരുന്നു തുടക്കം പിന്നീട് കൂടുതലും സിനിമകള്‍ ചെയ്തത് തെന്നിന്ത്യൻ ഭാഷകളിലായിരുന്നു. പടിക്കാതവൻ, അയൻ, പയ്യാ, സിരുത്തൈ, 100ലവ്, ബദ്രിനാഥ്, റിബൽ, വീരം, ബാഹുബലി-ദി ബിഗ്‍നിങ്, തോഴ, ദേവി, ബാഹുബലി – ദി കൺക്ലൂഷൻ, തുടങ്ങി ഒട്ടനവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്ലാൻ എ ബ്ലാൻ ബി, എഫ്3, ഗുരുതുണ്ഡ സീതാക്കാലം, ബോലേ ചുഡിയാൻ, ദാറ്റ് ഈസ് മഹാലക്ഷ്മി, ഭോല ശങ്കര്‍ തുടങ്ങിയവയാണ് അടുത്തതായി ഇറങ്ങാനിരിക്കുന്ന തമന്നയുടെ സിനിമകള്‍. 11ത് അവർ, നവംബർ സ്റ്റോറി എന്നീ വെബ് സീരീസുകളുടേയും ഭാഗമാണ് തമന്ന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close