INDIANEWS

ഏഷ്യയിലെ ഏറ്റവും വലിയ മുതലാളിമാർ ഇന്ത്യാക്കാർ; അംബാനിയെ കടത്തി വെട്ടാനൊരുങ്ങി അദാനി

ന്യൂഡൽഹി: ഏഷ്യയിലെ സമ്പന്നമാരിൽ തുടർച്ചയായ പത്താം വർഷവും ഒന്നാംസ്ഥാനം നിലനിർത്തി റിലയൻസ് ചെയർമാൻ മുകേഷ് അംബാനി . നൂറു ബില്ല്യൺ ഡോളറാണ് (ഏകദേശം ഏഴു ലക്ഷം കോടി) നിലവിൽ അംബാനിയുടെ ആസ്തി. അംബാനിക്ക് തൊട്ടുപിന്നാലെ അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ അത്ഭുതകരമായ വളർച്ചയാണ് അദാനി ഗ്രൂപ്പ് നടത്തിയത്. 1,40,200 കോടി ആസ്തിയിൽ നിന്ന് 5,05,900 കോടിലേയ്ക്ക് അദാനി കുതിച്ചത് ഒരു വർഷം കൊണ്ടാണ്. വരുവർഷത്തിൽ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെക്ക് എത്താനുള്ള സാധ്യതയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഐഎഫ്‌എൽ വെൽത്ത്ഹുറൺ ഇന്ത്യ റിച്ച്‌ ലിസ്റ്റ് 2021 റിപ്പോർട്ട് പ്രകാരം 1002കോടിയുടെ വരവാണ് അദാനി ഗ്രൂപ്പിന് ​ദിനംപ്രതിയുള്ളത്.

രാജ്യത്തെ 1000ത്തിലധികംപേർ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിയതായും സർവേ പറയുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. ഇതിൽ 229 പേർ പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയിൽ ഇടിവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close