NEWSWORLD

അംബാനിയെ കടത്തി വെട്ടി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി

ഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തി എന്ന ലേബൽ സ്വന്തമാക്കിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാൽ എന്ന അദാനി. അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്യാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് സമ്പത്തിലേക്ക് കൂട്ടിച്ചേർക്കാനായത്. എന്നാൽ 55 ബില്യൺ ഡോളർ സമ്പത്താണ് അദാനി സ്വായത്തമാക്കിയത്. 2020 മാർച്ചിൽ 4.91 ബില്യൺ ഡോളറായിരുന്ന അദാനിയുടെ സമ്പത്ത് ഇപ്പോൾ 83.89 ബില്യൺ യുഎസ് ഡോളറായാണ് കുതിച്ചുയർന്നത്. ഒന്നരവർഷത്തിനിടെ സമ്പത്തിൽ 250 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ധനസമ്പത്തിൽ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close