KERALANEWS

ആദിവാസി കുടുംബങ്ങളിൽ ഒരു വീട്ടിൽ ഒരാൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കും; മന്ത്രി കെ. രാധാകൃഷ്ണൻ; ആനുകൂല്യങ്ങൾ ഫലപ്രദമായി വിനിയോ​ഗിക്കണമെന്നും മന്ത്രി

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവും ഒരു വീട്ടിൽ ഒരാൾക്ക് സ്ഥിരവരുമാനവും ഉറപ്പാക്കുമെന്ന് പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച ഇടിഞ്ഞാർ, വിട്ടിക്കാവ്, കിടാരക്കുഴി റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനവും എസ്.എസ്.എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണമെഡൽ വിതരണവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ അവർക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും അവരുടെ ജീവിത നിലവാരം ഉയർത്താൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടിഞ്ഞാർ, വിട്ടിക്കാവ്, കിടാരക്കുഴി സങ്കേതങ്ങളിലെ താമസക്കാരുടെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്. 2019-20 സാമ്പത്തിക വർഷത്തെ പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നും 1.2 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെയും പാലത്തിന്റെയും സംരക്ഷണഭിത്തിയുടെയും നിർമ്മാണം പൂർത്തീകരിച്ചത്. പ്രദേശവാസികളുടെ വർഷങ്ങളായുള്ള യാത്രാക്ലേശത്തിനാണ് പുതിയ റോഡും പാലവും തുറന്നതോടെ പരിഹാരമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close