Breaking NewsKERALANEWSUncategorized

ദത്ത് നടപടി നിർത്തി വെക്കാൻ സർക്കാർ നിർദേശം; സർക്കാർതല ഇടപെടലുകളിൽ തൃപ്തിയുണ്ടെന്ന് അനുപമ

തിരുവനന്തപുരം: സർക്കാരിൽ നിന്നും ഇങ്ങനെ ഒരു മറുപടി ലഭിച്ചതിൽ വളരെ അധികം സന്തോഷം തോന്നുന്നെന്ന് അനുപമ. ഇന്നത്തെ സമരത്തിനുശേഷം ഇതിൻറെ തുടർ നടപടികളുമായി കോടതിയിലേക്ക് പോകാനാണ് ഞങ്ങൾ ഇരുന്നത്. അതിനു മുൻപ് ഇങ്ങനെ ഒരു വാർത്ത അറിയുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും കുഞ്ഞിനെ തിരികെ ലഭിക്കും എന്ന വിശ്വാസവുമുണ്ടെന്നും അനുപമ പറഞ്ഞു.

തൻറെ അറിവനുസരിച്ച് ബയോളജിക്കൽ പാരൻസിന്റെ സമ്മതത്തോടയാണ് കുഞ്ഞിനെ കൈമാറുക. അല്ലെങ്കിൽ ബയോളജിക്കൽ പാരൻസ് ജീവിച്ചിരിക്കാത്ത സാഹചര്യത്തിൽ. അതുകൊണ്ട് ഉറപ്പായും കോടതിയിലേക്ക് തന്നെ പോകുമെന്ന് അനുപമ പറഞ്ഞു. സർക്കാർതല ഇടപെടലുകളിൽ ഇപ്പോൾ തൃപ്തിയുണ്ടെന്നും അനുപമ കൂട്ടി ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close