KERALANEWSTop News

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ വേർപ്പെടുത്തി ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പ്രതികളും മുൻ‌കൂർ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

കേസിൽ ആറുപേരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടിസ് നല്കാൻ അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പടെ ആറുപേരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്.

അതേസമയം കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള രേഖകളാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാട്ടാക്കടയിലെ ആശുപത്രിയിലെയും പഞ്ചായത്തിലെയും രേഖകളാണ് ശേഖരിച്ചത്.

ഇതിനിടെ സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടു. പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close