Breaking NewsKERALANEWSTop News

അനുപമയ്‌ക്ക് നീതി; ദത്തെടുപ്പ് തുടർനടപടികൾ കോടതി സ്റ്റേ ചെയ്തു; നവംബർ ഒന്നിന് വിശദമായ വാദം കേൾക്കും

തിരുവനന്തപുരം: ദത്തെടുപ്പ് വിവാദത്തിൽ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. ഇപ്പോൾ കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിലപാട്. സർക്കാർ നിലപാടാണ് ഇതിന് കാരണം. കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതിയിൽ നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം ദത്തെടുത്ത ദമ്പതികള്‍ക്ക് നൽകുന്നതിന്റെ അന്തിമ വിധിയായിരുന്നു ഇന്ന് കോടതി പുറപ്പെടുവിക്കാനിരുന്നത്. അതിനിടെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികൾ സംബന്ധിച്ച് പോലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിച്ചത്. സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിച്ചു. തുടർ തീരുമാനങ്ങൾ നവംബറിൽ കേസ് വാദം കേട്ട ശേഷമാകും നടപ്പിലാക്കുക.

കോടതി സ്റ്റേ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. കൂടെ നിന്നവര്‍ക്ക് അനുപമ നന്ദി പറഞ്ഞു. പിതാവിനെതിരെ അടക്കം താന്‍ നിയമപോരാട്ടം തുടരുമെന്നും യുവതി പ്രതികരിച്ചു. തന്റെ കുഞ്ഞ് സുരക്ഷിതനായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമെന്ന് കോടതി വാദം കേള്‍ക്കുന്നതിന് മുമ്ബ് അനുപമ പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം കുഞ്ഞാണ് എന്നറിഞ്ഞിട്ടും കാണാന്‍ സാധിക്കുന്നില്ലാല്ലോ എന്നതില്‍ സങ്കടമുണ്ട്. ദത്തെടുത്തവരുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണെന്നും അനുപമ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജി കോടതി ഇന്നാണ് പരിഗണിച്ചത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കൽ നടപടികൾ സംബന്ധിച്ച് പൊലീസും സർക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വനിത- ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു.

എല്ലാം നിയമപരമായാണ് ചെയ്തെന്നായിരുന്നു ഷിജു ഖാൻറെ പ്രതികരണം. ശിശുക്ഷേ സമിതി ഏറ്റുവാങ്ങിയ ആൺകുഞ്ഞിനെ പെൺകുഞ്ഞായി രേഖപ്പെടുത്തിയതും, സറണ്ടർ ചട്ടം ലംഘിച്ചതും അമ്മപരാതി നൽകിയിട്ടും കുട്ടിയെ ദത്ത് നൽകിയതും അടക്കം ഷിജുഖാൻറെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചകളാണെന്നാണ് വിലയിരുത്തൽ. അതിനിടെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെ ആറു പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി. 28ന് പൊലീസിനോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close