KERALANEWS

ആശങ്ക ഒഴിയാതെ പാലക്കാട് ഉമ്മിനിയിലെ ജനങ്ങൾ; ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം; പന്തവും പടക്കവുമായി നാട്ടുകാർ

പാലക്കാട്: ആശങ്ക ഒഴിയാതെ പാലക്കാട് ഉമ്മിനിയിലെ ജനങ്ങൾ. കഴിഞ്ഞദിവസം രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഇവിടെ വീണ്ടും പുലിയുടെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ച് നാട്ടുകാര്‍. സൂര്യനഗറിലെ തോട്ടത്തിലാണ് പുലി നായയെ പിടിക്കാന്‍ ശ്രമിക്കുന്നത് കണ്ടതായി നാട്ടകാർ പറഞ്ഞത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് പന്തവും പടക്കവുമായി വെള്ളിയാഴ്ച രാത്രി വിവിധയിടങ്ങളില്‍ പുലിയെ തിരഞ്ഞു.

ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് രണ്ട് പുലിക്കുഞ്ഞുങ്ങളെ ഞായറാഴ്ച കണ്ടെത്തിയതിന് പിന്നാലെ ഒന്നര കിലോമീറ്റര്‍ പരിധിയിലാണ് വീണ്ടും പുലിയെ കണ്ടത്. ചൂട്ട് കത്തിച്ചും ടോര്‍ച്ച് തെളിച്ചും നാട്ടുകാരുടെ നേതൃത്വത്തില്‍ പുലിക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും തമ്മില്‍ തര്‍ക്കമായി.

പരിശോധനയില്‍ നേരത്തെ പുലി പിടികൂടിയതായി കരുതുന്ന നായ്ക്കളുടെ തലയോട്ടിയും കണ്ടെത്തി. പുലി ഉമ്മിനിയിലെ ജനവാസമേഖല വിട്ട് വനത്തിലേക്ക് മാറിയിട്ടില്ലെന്നും പിടികൂടി കാട്ടിലേക്ക് വിടാതെ ജനങ്ങളുടെ ആശങ്ക ഒഴിയില്ലെന്നുമാണ് നാട്ടുകാരുടെ വാദം. പലരുടെയും വളര്‍ത്തു നായ്ക്കള്‍ അടുത്തിടെ അപ്രത്യക്ഷമായതിന്റെ കാരണം ഇപ്പോഴാണ് വ്യക്തമായതെന്നും നാട്ടുകാർ പറഞ്ഞു. പുലിപ്പേടിയില്‍ വളര്‍ത്തുനായ്ക്കളെ പലരും വീട്ടിനുള്ളില്‍ പൂട്ടി സുരക്ഷിതരാക്കി. രാത്രിയില്‍ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close