Breaking NewsKERALANEWSTop News

കെ സുരേന്ദ്രന് രാഖി കെട്ടാൻ മടിയില്ലാത്ത ജനാധിപത്യ ബോധം; പോപ്പുലർ ഫ്രണ്ടിനെ അകറ്റി നിർത്തുന്ന മതേതരത്വം; സിപിഐ പുറത്താക്കിയത് സ്വന്തം നിലപാടുകൾ പരസ്യമായി പറഞ്ഞിരുന്ന രാഷ്ട്രീയ നിരീക്ഷകനെ

എറണാകുളം: സിപിഐയുടെ നേതാവായിരിക്കെ ഇന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് രാഖി കെട്ടിയും അഡ്വ. എ ജയശങ്കർ വിവാദത്തിൽ പെട്ടിരുന്നു. 2014ലാണ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറും പരസ്പരം രാഖി കെട്ടി വാർത്തകളിൽ നിറഞ്ഞത്. കെ സുരേന്ദ്രനും അഡ്വ ജയശങ്കറും പരസ്പരം രാഖി കെട്ടുന്ന ചിത്രങ്ങള്‍ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടതോടെയാണ് അന്ന് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനെതിരെയും സിപിഎം – സിപിഐ പ്രവർത്തകർ അന്ന് രൂക്ഷ വിമർശനം ഉയർത്തി രം​ഗത്തെത്തിയിരുന്നു.

സുരേന്ദ്രന് ചരട് കെട്ടിക്കൊടുത്തത് വീടിന് സമീപത്തുളള ക്ഷേത്രത്തിലെ പരിപാടിക്ക് വന്നപ്പോഴാണ് എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം. അതുകൊണ്ടൊന്നും ജനാധിപത്യവും മതേതരത്വവും തകരുമെന്ന് താന്‍ കരുതുന്നില്ല. കുഞ്ഞാലിക്കുട്ടിയുടേയും തങ്ങളുടേയും ഒപ്പവും താന്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അതിലൊന്നും കാര്യമില്ലെന്നും ജയശങ്കര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

പിന്നീട് ബിഡിജെഎസ് രൂപീകരണത്തെ കുറിച്ചുള്ള ആലോചനാ യോ​ഗത്തിലും ജയശങ്കർ പങ്കെടുത്തിരുന്നു. അന്നും ജയശങ്കർ സിപിഐ അഭിഭാഷക സംഘടനയുടെ നേതാവും സിപിഐ അം​ഗവുമായിരുന്നു. സംഘപരിവാറുകാരനാണ് ജയശങ്കർ എന്ന ആരോപണം എന്നും സിപിഐക്കാർ ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രവർത്തകർ ഉയർത്താറുണ്ട്. മുസ്ലീം വിരോധം തരംകിട്ടുമ്പോഴെല്ലാം വെളിപ്പെടുത്താനും ജയശങ്കർ മടിക്കാറില്ല. എല്ലാ പാർട്ടികളുടെയും പരിപാടികളിൽ പങ്കെടുക്കും എന്ന് പറയുമ്പോഴും പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളിൽ നിന്നും ജയശങ്കർ അകലം പാലിച്ചിരുന്നു.

താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പങ്കെടുക്കാത്തത് വിധ്വംസക ശക്തികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളിലാണ്. ഏറ്റവും കുറവ് പരിപാടികളില്‍ പങ്കെടുത്തിരിക്കുന്നത് സംഘപരിവാര്‍ സംഘടനകളുടെ പരിപാടികളിലാണ് എന്നും ജയശങ്കര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ സിപിഎം പ്രവർത്തകരുടെയും നേതാക്കളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു ജയശങ്കറിനെ സിപിഐ നേതൃത്വം തള്ളിപ്പറയണം എന്നത്. അന്നൊന്നും അതിന് തയ്യാറാകാതിരുന്ന സിപിഐ ഇപ്പോൾ ജയശങ്കറിനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close