KERALANEWSTrending

പരസ്യ നിസ്ക്കാരം യുപിയിൽ അനുവദിക്കില്ല; നോയിഡ സെക്ടറിലെ പാർക്കിൽ നിസ്ക്കരിക്കാൻ എത്തിയവരെ പോലീസ് മടക്കി അയച്ചു; പൊതുസ്ഥലങ്ങളിൽ മതപരമായ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഉത്തരവ്

നോയിഡ : നോയിഡ സെക്ടറിലെ പാർക്കിൽ നിസ്ക്കരിക്കാൻ എത്തിയവരെ മടക്കി അയച്ച് യുപി പോലീസ്. തുറസ്സായ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും ഇത്തരം മതപരമായ പ്രവർത്തനങ്ങൾ പാടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് ആളുകളെ പാർക്കിൽ നിന്ന് തിരിച്ചയച്ചത്.

അതേ സമയം, പാർക്കിനടുത്തുള്ള കബറിടത്തിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ പഴയതുപോലെ നടത്താനും പോലീസ് അനുവാദം നൽകി . സമീപത്ത് വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും ഉള്ളതിനാൽ ജുമുഅ നമസ്‌കാര സമയത്ത് അവിടങ്ങളിൽ ജോലി ചെയ്യുന്നവരും എത്താറുണ്ട്. അതുകൊണ്ട് തന്നെ വെള്ളിയാഴ്‌ച്ച ഈ സ്ഥലത്ത് ആളുകളുടെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരുന്നു. തുടർന്നാണ് പാർക്കിൽ നിസ്‌കരിക്കുന്നതിൽ നിന്ന് ആളുകളെ പോലീസ് തടഞ്ഞത് .

സെക്ടർ 57, 58, 59, 60 എന്നിവിടങ്ങളിലെ ഫാക്ടറികളിൽ ജോലി ചെയ്യുന്ന ആളുകൾ സെക്ടർ 54 ൽ സ്ഥിതി ചെയ്യുന്ന റാബിറ്റ് പാർക്കിൽ നിസ്ക്കരിക്കാൻ വന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പങ്കജ് കുമാർ പറഞ്ഞു. എന്നാൽ ആളുകളുടെ എണ്ണം പിന്നീട് ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു . അതുകൊണ്ടാണ് നിസ്‌കരിക്കാനെത്തിയവരെ തിരിച്ചയച്ചത് . നിസ്ക്കരിക്കാൻ പ്രത്യേക ഇടങ്ങൾ ഉള്ളപ്പോൾ പൊതു സ്ഥലത്ത് നിസ്ക്കരിക്കുന്നത് അനുവദിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close