NEWSSocial MediaWOMEN

തടിച്ചിരുന്നതിന്റെ പേരിൽ കേട്ട ഉപദേശങ്ങളും, പരിഹാസങ്ങളും; ബുളീമിയ എന്ന രോഗത്തിന്റെ തീവ്രമായ അവസ്ഥയെക്കുറിച്ച് പാർവതി

ബോഡി ഷെയ്മിംഗ് അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെയുണ്ടാവില്ല. നിറത്തിന്റെ പേരിൽ, ശരീരാകൃതിയുടെ പേരിൽ അങ്ങനെ മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും സോഷ്യൽ ഓഡിറ്റിംഗിന് നിരന്തരം വിധേയമാകുന്നു. ഈ ഭീകരാവസ്ഥയിലൂടെ കടന്ന് പോയവർക്കറിയാം അനുഭവിച്ച ആത്മസംഘർഷങ്ങളും, സങ്കടവും, അരക്ഷിതാവസ്ഥയും, ആത്മവിശ്വാസക്കുറവും എത്ര വലുതും ആഴത്തിലുള്ളവയുമായിരുന്നുവെന്ന്.

സമൂഹം കൽപിച്ച അഴകളവുകളേക്കാൾ ഒരൽപം തടി കൂടിയവരോടും കുറഞ്ഞവരോടും ഉള്ള സമൂഹത്തിന്റെ സമീപനം വളരെ മോശമാണ്. തടി കൂടിയവർ ഓരോ തവണ വിശക്കുമ്പോഴും, സമൂഹത്തെ ഭയന്ന് വിശപ്പ് സഹിച്ച് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത മാനസികാവസ്ഥയിലേക്ക് ചുറ്റുമുള്ളവർ ഇവരെ തള്ളിവിടുന്നു. തടി കുറഞ്ഞവർ ചോദ്യം കേട്ട് മടുത്ത് അത് കൂട്ടാനുള്ള വഴികൾ നോക്കുന്നു.

സമാന അനുഭവം പങ്കുവയ്ക്കുകയാണ് നടി പാർവതി തിരുവോത്ത്. തടിച്ചിരുന്നതിന്റെ പേരിൽ കേട്ട ‘ഉപദേശങ്ങളും’, പരിഹാസങ്ങളും ബുളീമിയ എന്ന രോഗത്തിന്റെ തീവ്രമായ അവസ്ഥയിലേക്കാണ് തന്നെ എത്തിച്ചതെന്ന് പാർവതി തുറന്ന് പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വെളിപ്പെടുത്തൽ.

പാർവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, വർഷങ്ങളോളം ഞാൻ എന്റെ ചിരി അടക്കിപ്പിടിച്ചു. ഞാൻ പുഞ്ചിരിക്കുമ്പോൾ എന്റെ കവിളുകൾ എങ്ങനെ വലുതാകുന്നു എന്നതിനെക്കുറിച്ച് നിരന്തരം അഭിപ്രായം പറയുന്നത് ഉചിതമാണെന്ന് എനിക്കൊപ്പം ജോലി ചെയ്തിരുന്നവർ കരുതിയിരുന്നു.,എനിക്ക് അവർ ആഗ്രഹിക്കുന്നത്ര ആകൃതിയുള്ള താടിയും ഉണ്ടായിരുന്നില്ല. അതോടെ ഞാൻ ചിരിക്കുന്നത് നിർത്തി. തുറന്നു ചിരിക്കാതെ വർഷങ്ങളോളം ഞാൻ മുഖം വിടർത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.

ജോലിസ്ഥലത്തും മറ്റ് പരിപാടികളിലും ഞാൻ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു, കാരണം ഞാൻ കഴിക്കുമ്പോൾ ആഹാരം വെട്ടിക്കുറയ്ക്കണമെന്ന് അവർ എന്നോട് പറയും. അതുകേട്ടാൽ പിന്നെ മറ്റൊന്നും കഴിക്കാൻ എനിക്ക് തോന്നില്ല.
‘ഞാൻ നിങ്ങളെ അവസാനമായി കണ്ടതിലും തടിച്ചോ?’
‘നീ കുറച്ച് മെലിയേണ്ടതുണ്ട്’
‘ഓ, നിന്റെ ഭാരം കുറഞ്ഞു! നല്ലത്! ‘
‘നീ ഡയറ്റിങ് ഒന്നും ചെയ്യുന്നില്ലേ?’
‘ നീ അത്രയും കഴിക്കാൻ പോകുകയാണോ?’
‘നീ കൂടുതൽ കഴിക്കുന്നുണ്ടെന്ന് ഞാൻ നിങ്ങളുടെ ഡയറ്റീഷ്യനോട് പറയും!’
‘മാരിയൻ സിനിമയിലേത് പോലെ മെലിഞ്ഞാലെന്താ?

ഇതൊക്കെ തമാശയായി എടുത്തുകൂടെ? നല്ലതിന് വേണ്ടിയാണു പറഞ്ഞത് എന്ന കമന്റുകൾ ഒന്നും എന്റെ ശരീരം കേട്ടില്ല. ആളുകൾ പറയുന്നതെല്ലാം ശരീരത്തിലേക്ക് എടുക്കുകയും മനസ് ആ കമന്റുകൾ പറയാൻ തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നു. ഞാൻ എന്നെത്തന്നെ പരിരക്ഷിക്കാൻ എത്ര ശ്രമിച്ചാലും, ഈ വാക്കുകൾ ഒടുവിൽ മനസിലേക്ക് കയറി. വൈകാതെ ഞാൻ ബ്യൂളീമിയയുടെ ഒരു തീവ്രമായ അവസ്ഥയിലേക്ക് എത്തി.

ഇവിടെ എത്താൻ എനിക്ക് വർഷങ്ങൾ എടുത്തു.അതിശയകരമായ ചില സുഹൃത്തുക്കളുടെയും ഫിറ്റ്‌നസ് പരിശീലകന്റെയും തെറാപ്പിസ്റ്റുകളുടെയും സഹായത്തോടെ, ഞാൻ വീണ്ടും തുറന്നു ചിരിക്കാൻ തുടങ്ങി. ദയവായി ഓരോരുത്തരും അവരവർക്കും മറ്റുള്ളർക്കും ഇടംനൽകുക. നിങ്ങളുടെ തമാശകളും അഭിപ്രായങ്ങളും മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും ഒഴിവാക്കുക. നിങ്ങൾ എത്ര നന്നായി ‘ഉദ്ദേശിച്ചാലും അത് പറയാതിരിക്കുക. സുഖം പ്രാപിക്കുന്ന എല്ലാവർക്കും, പുഞ്ചിരിക്കുന്നതിന് നന്ദി!

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close