NEWSWORLD

അമേരിക്കൻ രക്ഷാ ദൗത്യത്തിനിടെ വിമാനത്തിൽ വച്ചു അഫ്ഗാൻ യുവതിക്കു സുഖ പ്രസവം

അഫ്ഗാൻ: അമേരിക്കൻ രക്ഷദൗത്യത്തിനിടയിൽ വച്ചു അഫ്ഗാൻ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. താലിബാൻ പിടിച്ചെടുത്തതിന് ശേഷം നടത്തിയ രക്ഷദൗത്യ വിമാനത്തിൽ വച്ചാണ് ഇതു നടക്കുന്നത്. വിമാനം പറന്നുയരുമ്പോൾ തന്നെ യുവതിയുടെ നില വഷളായിരുന്നു.
ഏകദേശം 8534 മീറ്റർ ഉയരത്തിലെത്തിയപ്പോൾ ഈ സ്ത്രീയുടെ നില മോശമായി കഴിഞ്ഞിരുന്നു. വിമാനത്തിലെ വായുമർദ്ദം കുറവായതോടുകൂടിയാണ് സ്ഥിതി കൂടുതൽ വഷളായതെന്നു യു എസ് എയർഫോഴ്‌സ് ട്വീറ്റിലൂടെ അറിയിച്ചു.

വായു മർദ്ദം വർധിപ്പിക്കാൻ വേണ്ടി ഉയരത്തിൽ നിന്ന് വിമാനം താഴ്ത്തി പറത്താൻ കമാൻഡർ തീരുമാനിച്ചുവെന്നും ഇത് യുവതിയുടെ ജീൻ നില നിർത്താൻ സഹായിച്ചുവെന്ന് ട്വീറ്റിൽ പറയുന്നു. രാംസ്റ്റീൻ എയർബേസിൽ വിമാനം ഇറക്കിയതിന് പിന്നാലെ ആരോഗ്യ വിദഗ്ദരെത്തുകയും യുവതിക്ക് ആവശ്യമായ ചികിത്സാ സഹായം നൽകുകയും ചെയ്തു. പ്രസവത്തിന് ശേഷം കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close