NEWSUncategorizedWORLD

‘നമ്മുടെ കൊടി, നമ്മുടെ സ്വത്വം’ ; സ്വാതന്ത്ര്യ ദിനത്തിൽ താലിബാനെതിരെ തെരുവിലിറങ്ങി സ്ത്രീകളടക്കമുള്ള അഫ്ഗാൻ ജനത ; പലയിടത്തും വെടിവെപ്പ്

കാബൂൾ : താലിബാന്റെ ക്രൂരതയ്ക്കുമുന്നിലും അടിപതറാതെ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് അഫ്ഗാൻ ജനത. സ്ത്രീകളടക്കമുള്ള അഫ്ഗാൻ ജനത വ്യാഴാഴ്ച അഫ്ഗാൻ പതാകയുമായി തെരുവിലിറങ്ങി. താലിബാന്റെ ഭീഷണി വക വെയ്ക്കാതെ തെരുവിലിറങ്ങിയവർക്ക് നേരെ പലയിടത്തും വെടിവെപ്പ് നടന്നു. അസാദാബാദിൽ രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു.

1919 ലാണ് അഫ്‌ഗാന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചത്. റാലികൾ പൂർണ്ണമായും അടിച്ചമർത്താൻ ശ്രമിക്കാത്ത താലിബാനും പാശ്ചാത്യരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് ആഘോഷിച്ചു. ‘നമ്മുടെ കൊടി നമ്മുടെ സ്വത്വം’ എന്ന മുദ്രാവാക്യമുയർത്തിയാണ് അഫ്ഗാൻ ജനത സ്വാതന്ത്ര്യ ദിന റാലി നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close