INDIANEWS

അഫ്ഗാനിസ്ഥാനിൽ രൂക്ഷയുദ്ധം തുടരുന്നു; ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ സൈന്യവും താലിബാനും തമ്മിൽ രൂക്ഷ യുദ്ധം തുടരുമ്പോൾ ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.താലിബാൻ നീങ്ങുന്നത് വടക്കൻ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് ലക്ഷ്യമാക്കിയാണ്. മസാറെ ശരീഫിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാരോടാണ് തിരികെ വരാൻ എംബസി നിർദ്ദേശം നൽകിയത്. ഇതിനെത്തുടർന്ന് മസാറെ ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് ഒഴിപ്പിച്ചു. രേഖകൾ പ്രകാരം 1500 ഇന്ത്യക്കാരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

കഴിഞ്ഞ ദിവസം കാബൂളിൽ സ്വകാര്യ റേഡിയോ സ്റ്റേഷൻ മാനേജർ തൂഫാൻ ഒമറിനെ താലിബാൻ ഭീകരർ വധിച്ചു. തെക്കൻ പ്രവിശ്യയായ ഹെൽമന്ദിൽ ഒരു മാധ്യമ പ്രവർത്തകനെ ഭീകരർ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. 6 പ്രവിശ്യാ തലസ്ഥാനങ്ങൾ താലിബാൻ നിയന്ത്രണത്തിലാണെന്നാണ് പറയുന്നത്. സമംഗൻ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബക് കീഴടക്കിയെന്ന് താലിബാൻ അവകാശപ്പെടുന്നു. വടക്കൻ പ്രവിശ്യയായ കുൻ ഡൂസിൽ നിന്ന് ഭീകരരെ തുരത്താനായി അഫ്ഗാൻ കമാൻഡോകൾ പ്രത്യാക്രമണം ശക്തമാക്കി. നിരവധി ചെറു ജില്ലാ ആസ്ഥാനങ്ങളും താലിബാൻ കയ്യടക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close