NEWSTop NewsWORLD

അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; നൂറിലധികം പേർ കൊല്ലപ്പെട്ടതായി താലിബാൻ; സ്ഫോടനം ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ട്

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ സ്ഫോടനം. ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള പള്ളിയിൽ നടന്ന സ്ഫോടനത്തിൽ 100 ​​പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് താലിബാൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പള്ളിയിൽ ഉണ്ടായിരുന്ന ഭൂരിഭാഗംപേരും കൊല്ലപ്പെട്ടു. കുണ്ടുസ് പ്രവിശ്യയിൽ നടന്ന സ്ഫോടനത്തിന്റെ അവകാശവാദം ആരും ഏറ്റെടുത്തില്ല. എങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്ക് അഫ്ഗാനിസ്ഥാനിലെ ഷിയ മുസ്ലീം ന്യൂനപക്ഷത്തെ ആക്രമിച്ചതിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.

അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ട ശേഷം നടന്ന ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ആൾക്കാർ കൊല്ലപ്പെട്ട സ്ഫോടനമാനമാണിത്. കുണ്ടുസ് പ്രവിശ്യയിലെ ഗോസർ-ഇ-സെയ്ദ് അബാദ് പള്ളിയിലെ പ്രതിവാര വെള്ളിയാഴ്ച പ്രാർത്ഥനയിൽ ഷിയാ മത ന്യൂനപക്ഷ അംഗങ്ങൾ സാധാരണയായി ആരാധനയ്ക്കായി വലിയ തോതിൽ ആൾക്കാർ വരാറുണ്ട്. ഇത്തരത്തിൽ ധാരാളം ആൾക്കാർ പ്രാർത്ഥനക്കായി എത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്.

ഷിയാ പള്ളി ലക്ഷ്യമിട്ടുള്ള സ്ഫോടനത്തിൽ വലിയൊരു വിഭാഗം ഭക്തർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. താലിബാൻ പ്രത്യേക സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതെ സമയം ഐഎസ് ആണ് സ്ഫോടനത്തിന് നേതൃത്വം നാക്കിയതെന്ന് താലിബാൻ ആരോപിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close