NEWSWORLD

മാപ്പ് പറച്ചിൽ പോരാ; നഷ്ട പരിഹാരം വേണം; യു എസിനോട് കയർത്ത് അഫ്​ഗാൻ കുടുംബം

കാബൂൾ: മാപ്പ് പറച്ചിൽ പോരാ നഷ്ട പരിഹാരം വേണമെന്ന് യു എസ് ഡ്രേൺ ആക്രമണത്തിൽ പത്തു പേരെ നഷ്ടമായ അഫ്​ഗാൻ കുടുംബം. ഇതിനി കാരണക്കാരായ സൈനിക ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവിശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കാബൂൽ വീമാനത്താവളത്തിൽ നടന്ന സ്ഫോടനത്തിനു പിന്നലെ ഓഗസ്റ്റ് 29ന് വിമാനത്താവളം ലക്ഷ്യമാക്കി പുറപ്പെട്ട ചാവേർ സംഘത്തെ വകവരുത്തുക എന്നതായിരുന്നു ആക്രമണത്തിനു പിന്നിലം ഉദ്ദേശം.

എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതു നിരപരാധികളായിരുന്നെന്നും ഗുരുതരമായ പിഴവു സംഭവിച്ചെന്നും യുഎസ് സേന സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരകളായ കുടുംബത്തിന്റെ പ്രതികരണം വന്നത്. ഇന്റലിജൻസ് പിഴവാണെന്ന് കമാൻഡർ ജനറൽ കെന്നത്ത് മക്കൻസി (യുഎസ് സെൻട്രൽ കമാൻഡ്) വ്യക്തമാക്കിയതിനു പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ ഡ്രോൺ പതിക്കുന്നത് കുട്ടികളടക്കം താമസിക്കുന്ന ജനവാസ മേഖലയാണെന്ന് ആക്രമണത്തിന് നിമിഷങ്ങൾ മുൻ‌പ് സിഐഎ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൽപുറത്ത് വന്നിരുന്നു.

ഐഎസ് ഭീകരരെന്നു കരുതി നടത്തിയ ആക്രമണത്തിൽ‍ യുഎസ് സന്നദ്ധ സംഘടനയുടെ ജീവനക്കാരനായ സമീരി അഹ്മദി(43)യുടെ വാഹനത്തിനു മുകളിലാണു മിസൈൽ പതിച്ചത്. കൊല്ലപ്പെട്ടവരെല്ലാം സമീരിയുടെ കുടുംബാംഗങ്ങൾ. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ന്യൂട്രിഷൻ ആൻഡ് എജ്യുക്കേഷൻ ഇന്റർനാഷനൽ സന്നദ്ധ സംഘടനയിൽ ജീവനക്കാരനായിരുന്നു സമീരി. സഹപ്രവർത്തകരെ വിവിധ സ്ഥലങ്ങളിൽ ഇറക്കി ഖ്വാജാ ബുർഗയിലെ സ്വന്തം വീട്ടിലെത്തിയ സമയത്താണ് മിസൈൽ പതിച്ചത്. സമീരി വന്നതറിഞ്ഞ് പുറത്തുവന്ന കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളാണു കൊല്ലപ്പെട്ടത്.സമീരിക്കു പുറമെ നാസർ (30), സമീർ (20), ഫൈസൽ (16), ഫർസദ് (10), അർവിൻ (7), ബെന്യമിൻ (6), ഹയാത് (2) മലിക, സുമയ (രണ്ടുപേരും 3 വയസ്സ്) എന്നിവരാണു കൊല്ലപ്പെട്ടത്.

ഒപ്പം ജോലി ചെയ്തിരുന്നവരെ വീടുകളിൽ എത്തിച്ച ശേഷം വൈകിട്ട് 4.50ന് വിമാനത്താവളത്തിനു സമീപത്തുള്ള വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഡ്രോണിൽനിന്ന് ഹെൽഫയർ മിസൈൽ അദ്ദേഹത്തിനു നേരെ തൊടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു ആക്രമണത്തിനു ശേഷം കാറിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചിരുന്നു എന്ന ന്യായീകരണമാണ് യുഎസ് സൈന്യം നൽകുന്നത്. എന്നാൽ രണ്ടാം സ്‌ഫോടനത്തിന്റെ യാതൊരു തെളിവുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് അവിടെ പരിശോധിച്ച ടൈംസ് സംഘം റിപ്പോർട്ട് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close