NEWSWORLD

അഫ്‌ഗാന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഒഴിപ്പിച്ചു; താരങ്ങളെ മാറ്റിയത് ഖത്തറിലേക്ക്

കാബൂള്‍: അഫാ​ഗാനിലെ വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഒഴിപ്പിച്ചു. ഇവരെ ദോഹയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ടതായും ഖത്തര്‍ അധികൃതര്‍ അറിയിച്ചു. നൂറോളം ഫുട്‌ബോള്‍ താരങ്ങളും അവരുടെ കുടുംബങ്ങളും വനിതാ താരങ്ങളുമടക്കമുള്ളവരെയാണ്‌ ഖത്തറിലേക്കുള്ള വിമാനത്തില്‍ അഫ്‌ഗാനില്‍ നിന്ന്‌ കയറ്റി വിട്ടതെന്ന്‌ ഖത്തര്‍ വിദേശകാര്യമന്ത്രി ലോല്‍വാഹ്‌ അള്‍ ഖത്തേര്‍ ട്വീറ്റ്‌ ചെയ്‌തു. ഫിഫയുമായി സഹകരിച്ചാണ്‌ ഖത്തര്‍ അഫ്‌ഗാനിലെ വനിതകളടക്കമുള്ള ഫുട്‌ബോള്‍ താരങ്ങളെ ഖത്തറിലെത്തിച്ചത്‌. ഇവരില്‍ പലരും അഫ്‌ഗാന്‍ ദേശീയ ടീമിന്‌ വേണ്ടി കളിക്കുന്നവരാണ്‌. ഇവരെ കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ എത്രകാലം ഖത്തറില്‍ തങ്ങുമെന്ന കാര്യം വ്യക്തമല്ല.

ഓഗസ്‌റ്റില്‍ തന്നെ ഖത്തറിലെ വനിതാ ഫുട്‌ബോള്‍ കളിക്കാരുടെ സുരക്ഷ രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ്‌പ്രോ ഉറപ്പാക്കിയിരുന്നു. ഇവര്‍ക്ക്‌ വിമാനത്തില്‍ സീറ്റും ഉറപ്പാക്കി. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ വനിതാ കളിക്കാരുടെ സുരക്ഷയില്‍ രാജ്യന്തര തലത്തില്‍ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close