കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ ലോക ജനത തന്നെ ആശങ്കയിലാണ്. താലിബാന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യുമ്പോൾ അഫ്ഗാൻ ജനതയുടെ ജീവിതം കണ്ണീർ കാഴ്ചയാണ്. താലിബാൻ ഭരണത്തിന്റെ കീഴിൽ അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്താകും എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. മികച്ച കളികളിലൂടെ സമീപ കാലങ്ങളിൽ ഏറെ പ്രശംസ നേടിയ അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്ക ലോക ക്രിക്കറ് പ്രേമികൾക്കിടയിലുണ്ട്.
കടുത്ത ഇസ്ലാമിക തീവ്രവാദവും ആക്രമണവും അഴിച്ചുവിടുന്ന താലിബാനെ ലോക രാജ്യങ്ങൾ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ താലിബാൻ ഭരണകൂടം ക്രിക്കറ്റിന് അനുമതി നൽകിയാലും മറ്റു രാജ്യങ്ങൾ അഫ്ഗാൻ ടീമിനെ മത്സരങ്ങൾക്ക് ക്ഷണിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. താലിബാൻ അനുമതി നൽകിയാലും ഇല്ലെങ്കിലും അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിൽ വളരെ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു.