NEWSWORLD

ചൈനയുമായുള്ള ബന്ധം ശക്തമാക്കാൻ അഫ്ഗാനിസ്ഥാൻ; ബന്ധം ദൃഢമാക്കുന്നതിന് മൂന്ന് സമിതികൾ രൂപീകരിച്ച് താലിബാൻ ഭരണകൂടം

കാബൂൾ: ചൈനയുമായുള്ള ബന്ധം ശക്തമാക്കുവാനുള്ള നീക്കവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് വ്യത്യസ്ത മൂന്ന് ജോയിന്റ് സമിതികൾക്കാണ് താലിബാൻ രൂപം നൽകിയത്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് സമിതി രൂപീകരണത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രിയുമായി താലിബാന്റെ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ എല്ലാം ചൈനയുമായി ചർച്ച ചെയ്തിരുന്നു എന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹീദ് പറഞ്ഞു. ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച മൂന്ന് സമിതികൾക്കും വ്യത്യസ്ത ഉത്തരവാദിത്വങ്ങളാണ് ഉള്ളത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതാണ് ആദ്യ സമിതി. ഉഭയകക്ഷി ബന്ധവും സഹകരണവും എളുപ്പമാക്കുകയും അതിനു വേണ്ടിയുള്ള കരാറുകൾ തയ്യാറാക്കുകയുമാണ് രണ്ടാമത്തെ സമിതി. ഇവയിൽ നിന്നും തീർത്തും വ്യത്യസ്തമായി അഫ്ഗാനിസ്ഥാനിലെ ഖനികളുടെ നടത്തിപ്പും സാമ്പത്തിക കാര്യങ്ങളും ചർച്ച ചെയ്യുക എന്നതാണ് മൂന്നാമത്തെ സമിതിയുടെ ഉത്തരവാദിത്വമെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹീദ് വ്യക്തമാക്കിയത്. അതേസമയം, ചൈന പത്ത് ലക്ഷത്തോളം മാനുഷിക സഹായങ്ങളും അഞ്ച് ദശലക്ഷം രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളും അഫ്ഗാനിസ്ഥാന് നൽകിയിട്ടുണ്ട്. താലിബാന്റെ ഉന്നത നേതാക്കളും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ദോഹയിൽ വെച്ചാണ് തിങ്കളാഴ്ച കൂടിയകാഴ്ച നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close