KERALANEWS

ഇണയെവിടെ തുണയെവിടെ; ഇണയെ കാണാത്തതിന്റെ വിഷമത്തിൽ ആഹാരമില്ലാതെ കാത്തിരിപ്പാണ് പെൺപക്ഷി, കണ്ടെത്തുന്നവർക്ക് പാരിതോഷികം

പുന്നയൂർക്കുളം: വർഷങ്ങളായി ഓമനിച്ച്, കുടുംബത്തിലെ ഒരു അംഗത്തെ പോലെ നോക്കി പരിപാലിച്ച് വളർത്തിയ ഏതെങ്കിലും ഒരു വളർത്തു മൃഗത്തിന്റെ നഷ്ടം അതിൻറെ ഉടമയ്ക്ക് വളരെ വലിയ ദുഃഖമായിരിക്കും സമ്മാനിക്കുക. എന്നാൽ തൻറെ ഇണയെ നഷ്ടപ്പെട്ട പെൺ തത്തയുടെ ദുഃഖമാണ് ഇന്ന് തൃശ്ശൂർ മന്ദലാംകുന്ന് തണ്ണിതുറക്കൽ നൗഷീറിനെ പ്രതിസന്ധിയിലാക്കുന്നത്. ഇണയെ കാണാത്തതിന്റെ വിഷമത്തിൽ ആഹാരമില്ലാതെ കാത്തിരിപ്പാണ് പെൺപക്ഷി. കൂടിനടുത്ത് അനക്കം കേട്ടാൽ പേടിച്ചരണ്ട് നിലവിളിക്കും. മധുരമായി പാടിയിരുന്ന അവൾ ഇപ്പോൾ നിശ്ശബ്ദയായി ഇരിപ്പാണ്. വീട്ടിൽ അഞ്ച് വർഷത്തിലേറെയായി ഓമനിച്ചു വളർത്തിയ ആഫ്രിക്കൻ ഗ്രേ പാരറ്റിനെയാണ് കാണാതായത്.

തത്തയെ തേടി ഒരുപാടലഞ്ഞെങ്കിലും അ‍ഞ്ച് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് തത്തയെ കാണാതായത്. തത്തകൾക്ക് സുഖമായി ഉറങ്ങാനായി കൂട്ടിനു പുറത്തേക്കു നീട്ടി ഘടിപ്പിച്ച ഇരുട്ടറയുടെ അടിഭാഗം പൊളിഞ്ഞ നിലയിലായിരുന്നു.തത്തയെ കണ്ടുകിട്ടുന്നവർ അറിയിച്ചാൽ പാരിതോഷികം നൽകാമെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭ്യർഥന നടത്തിയിട്ടും ഫലമുണ്ടായില്ല. ജോഡിക്ക് 1.70 ലക്ഷത്തോളം വിലയുള്ളവയാണ് ആഫ്രിക്കൻ ഗ്രേ പാരറ്റ്.

ഫോൺ: 99463 32778

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close