KERALANEWSTop NewsTrending

‘ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോ ഒരു പെണ്‍കുട്ടിയുടെ ഉടുപ്പൂരി ബൂബ്സില്‍ പിടിച്ചിട്ടുണ്ട് ‘; ഇരവാദം ഉയര്‍ത്തിയവന്‍റെ തനിനിറം ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ; അഫ്സൽ ശ്രമിച്ചത് മനപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ തന്നെ

അമല അനുഗ്രഹ ബാബു

കാക്കിയിട്ടവന്റെ ക്രൂരത സമകാലിക കേരളത്തിലെ ഒരു നിത്യസംഭവമാണ്. വളർത്തു മകളുടെ കൊലപാതക കുറ്റം ഏറ്റെടുക്കേണ്ടി വന്ന കോവളത്തെ ദമ്പതികൾ , പുതുവർഷ തലേന്ന് മദ്യകുപ്പിയുമായി പോകുന്ന വഴിക്ക് അപമാനിതനായി സ്വീഡൻ സ്വദേശി , മോഫിയ പർവീന്റെ ആത്മത്യ കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ ഇങ്ങനെ പോകുന്നു പോലീസിന്റെ ക്രൂരതയ്ക്ക് ഇടയായ സംഭവങ്ങൾ. കണ്ണൂരിൽ സ്ലീപ്പർ ടിക്കറ്റില്ലന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുന്ന പോലീസിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഏറ്റവും ഒടുവിലായി ഇന്ന് കേരളം ചർച്ച ചെയ്തത് കാക്കിക്കുള്ളിലെ വർഗീയതയും. പർദ്ദ വേഷം ധരിച്ചെത്തിയതിന്റെ പേരിൽ ഉമ്മയെയും തന്നെയും അഞ്ച് വയസുള്ള അനിയനെയും ഒരു മണിക്കൂറോളം പിടിച്ചുനിർത്തിയെന്ന ഗുരുതര ആരോപണവുമായാണ് യുവാവ് ഇന്ന് രംഗത്ത് വന്നത്. ഇരവാദം ഉയര്‍ത്തിയവന്‍റെ തനിനിറം ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. അഫ്സൽ ശ്രമിച്ചത് മനപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ തനെയെന്ന് വ്യക്തമാകുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മുസ്‌ലിം ആയത് കൊണ്ടാണ് ഈ പ്രശ്നം ഉണ്ടായത് എന്ന് പറഞ്ഞു മത സ്പർദ്ധ കുത്തി വെക്കാനുള്ള ആസൂത്രിതമായ ശ്രമത്തിനാണ് അഫ്സൽ ചുക്കാൻ പിടിക്കുന്നത്. അതിനു വേണ്ടി ഓച്ചിറ സിഐയെ പൊലീസിലെ സംഘിയായാണ് ചിത്രീകരിച്ചതും. ഞായറാഴ്ച്ച ആണെന്ന് അറിഞ്ഞിട്ടും കർശനമായ നിയന്ത്രങ്ങൾ ഉണ്ടെന്ന ബോധമുണ്ടായിരുന്നിട്ടും അഫ്സൽ സഹോദരിയെ കൂട്ടാൻ തെരഞ്ഞെടുത്തത് ആ ദിനം തന്നെ ആയിരുന്നു. അതിലെ അസ്വാഭാവികതകൾ കണ്ടില്ലെന്നു നടിച്ചാലും എന്തിന് ഉമ്മയെയും അഞ്ച് വയസുള്ള സഹോദരനെയും കൂടെ കൂട്ടി എന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു. അവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്ന ദിവസം വഴി നീളെ ചെക്കിങ് ഉണ്ടാകുമെന്ന വ്യക്തമായ ധാരണയുണ്ടായിരുന്ന അഫ്സലും കുടുംബവും വഴിയിൽ വാഹനം തടഞ്ഞാൽ ഒരു പ്രശ്നം സൃഷ്ടിക്കാൻ കരുതിക്കൂട്ടി തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. നിരവധി പ്രമുഖ രാഷ്ട്രീയ വ്യക്തികളുമായി അടുപ്പമുള്ള അഫ്സലിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അഫ്സലിനെ വെട്ടിലാക്കുന്നത് സമൂഹമാധ്യമങ്ങളിൽ തന്റെ തന്നെ ഇടപെടലുകളാണ്.

അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് പോലെയായിരുന്നു ഈ വിഷയവും സോഷ്യൽ മീഡിയ കൈകാര്യം ചെയ്തത്. എന്നാൽ യുവാവിന്റെ പൂർവ കാല ചരിത്രവും സോഷ്യൽ മീഡിയ ഇടപെടലുകളും പരിശോധിക്കുമ്പോൾ ചെന്നെത്തുന്നത് ആര്യൻ മിത്ര എന്ന തൂലികാ നാമത്തിൽ കാലങ്ങളായി സോഷ്യൽ മീഡിയയിൽ ഇടപെടുകയും എഴുതുകയും ചെയ്യുന്ന അഫ്സലിലേക്കാണ്. ആര്യൻ തന്റെ അക്കൗണ്ട് ആണെന്ന് അഫ്സൽ തന്നെ സമ്മതിക്കുന്നുണ്ട്.

“എന്നോട് ചോയ്ക്കാണ്ട് എൻറെ അച്ഛനും അമ്മയും തീരുമാനിച്ച രണ്ട് കാര്യങ്ങളാണ്. ഒന്ന് അവരുടെ കല്യാണം. രണ്ടാമത്തേത് എനിക്ക് പേരിട്ടത്. അച്ഛൻറെ ജ്യേഷ്ഠൻറെ മക്കൾക്ക് പേരിട്ടതിനൊപ്പം പ്രാസമൊപ്പിക്കാൻ അതേ ഈണത്തിലൊരു പേര് എനിക്കുമിട്ടു. ബോധം വന്ന കാലംതൊട്ടേ എനിക്ക് ആര്യനെന്ന പേരിനോട് വല്ലാണ്ടൊരു ഇതുണ്ട്. എന്താപ്പോ പറയാ..ഹാ അതന്നെ പ്രണയം… ഇഷ്ടമുള്ള പേരിടാൻ പറ്റാത്ത സങ്കടം ഇങ്ങനെ തീർക്കാമെന്നു വെച്ചു…” എന്നാണ് അഫ്സൽ 2015 ൽ കുറിച്ചത്. ആര്യൻ മിത്ര എന്ന വ്യാജ പ്രൊഫൈലിലൂടെ കേട്ടാൽ അറക്കുന്ന പോസ്റ്റുകളും കമ്മന്റുകളുമാണ് അഫ്സൽ പങ്കുവെച്ചിരിക്കുന്നതിന്റെ തെളിവുകൾ പുറത്ത് വന്നു. കൃത്യ നിർവഹണത്തിൽ യാതൊരു വിധ ആരോപണങ്ങളും നേരത്തെ ഇല്ലാത്ത സിഐ പറയുന്നതാണോ അതോ വ്യാജ പ്രൊഫൈലും കെട്ടിപിടിച്ച് സമൂഹമാധ്യമങ്ങളിൽ അഴിഞ്ഞാടുന്ന അഫ്സൽ പറയുന്നതാണോ സത്യാവസ്ഥ എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

“ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ ക്ലാസിലെ ഒരു പെണ്കുട്ടിയുടെ സമ്മതത്തോടെ 10 പേര് ചേർന്ന് ഉടുപ്പൂരി ബൂബ്സിൽ പിടിച്ചിട്ടുണ്ട്. അതും ക്ലാസ്സിൽ വെച്ച്” മഹാനായ ആര്യൻ മിത്രയുടെ പബ്ലിക് പ്ലാറ്റഫോമിലെ കമെന്റുകൾ ഇങ്ങനെയാണ്.

ഓച്ചിറ സിഐ വിനോദിനെതിരെ അഫ്സൽ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ പൊള്ളിച്ചടക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ. അഫ്സലിനോടും കുടുംബത്തോടും തിരിച്ചുപോകാൻ ആവശ്യപ്പെട്ടിട്ടും പോസ്റ്റ് ഇടാൻ വേണ്ടി അവരാണ് അത്രയും നേരം നിന്നതെന്നാണ് പോലീസിന്റെ പക്ഷം. കൂടാതെ പർദ്ദ ഇട്ടതാണോ പ്രശ്നം എന്ന ചോദ്യത്തിന് നിങ്ങളുടെ ഈ കാഴ്ചപ്പാടിനും മനസികാവസ്ഥക്കും മരുന്നില്ല എന്നായിരുന്നു സിഐ വിനോദ് പ്രതികരിച്ചത്. കൂടാതെ അതിനോടകം തന്നെ മത സ്‌പർദ്ദ വളർത്താൻ ആര്യൻ മിത്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചതും വിനോദ് വ്യക്തമാക്കി.

സിഐയുടെ വാക്കുകൾ

ഇതിന്റെ പേരിൽ എന്നെ ആരും വിളിച്ചില്ല. അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവരാണ് പലരെയും വിളിച്ചത്. എന്നെ ആരും വിളിച്ചിട്ടില്ല. ബിന്ദു കൃഷ്ണ പിന്നീട് എന്നെ വിളിച്ചിട്ട് പറഞ്ഞു അയാൾ ഇങ്ങനെ മോശപ്പെട്ട രീതിയിൽ പെരുമാറുന്ന ആളാണെന്ന് അറിഞ്ഞില്ല എന്ന്. ഞാൻ വേറെ ആരോടും സംസാരിക്കാൻ നിന്നിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ഇവരോട് തിരിച്ച് പോകാൻ പറഞ്ഞ് ഞങൾ അടുത്ത വാഹനം പരിശോധിക്കാൻ പോയി. ഇയാൾ എംപിയുടെ ഫോൺ ആണെന്നും ബിന്ദു കൃഷ്ണയുടെ ഫോൺ ആണെന്നും പറഞ്ഞ് എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാൻ സംസാരിക്കാൻ പോയില്ല. നിങ്ങളെ മുന്നോട്ട് കടത്തി വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞു. തിരിച്ച് പോകാൻ അവർ തീരെ കൂട്ടാക്കാതെ വന്നപ്പോൾ ഞാൻ കേസ് എടുത്ത് കടന്നു പോകാൻ അനുവദിച്ചു.

ഇവരോട് തിരിച്ചുപോകാൻ നമ്മൾ ആവശ്യപ്പെട്ടതാണ് . തിരിച്ചു പോകാൻ പരഞ്ഞതാണ്. പക്ഷെ അവരാണ് അത്രയും നേരം അവിടെ നിന്നത്. പോസ്റ്റ് ഇടാൻ വേണ്ടി അവരാണ് നിന്നത്. നമ്മൾ അവരെ തടഞ്ഞു നിർത്തുകയോ പിടിച്ച് നിർത്തുകയോ ചെയ്തിട്ടില്ല. മോശമായ ഒന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നാട്ടുകാർ പറയുന്നുണ്ട് അവരോട് പോകാൻ. പക്ഷെ അതൊന്നും കേൾക്കാതെ കത്തി കേറുകയായിരുന്നു. ഞാൻ പ്രതികരിക്കാൻ ഒന്നും പോയില്ല.

പർദ്ദ ഇട്ടതാണോ പ്രശ്നം എന്ന ചോദ്യത്തിന് നിങ്ങളുടെ ഈ കാഴ്ചപ്പാടിനും മനസികാവസ്ഥക്കും മരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങളെ ഒരു കാരണവശാലും വിടില്ല മടങ്ങി പോകണം എന്നാണ് പറഞ്ഞത്. ഇന്ന് അവശ്യ സർവീസും എമെർജൻസി സർവീസും മാത്രേ അനുവദിക്കൂ എന്ന് പറഞ്ഞു. അത്രേ ഞാൻ പറഞ്ഞുള്ളു.

നിനക്ക് എത്ര ഹിന്ദു സുഹൃത്തുക്കൾ ഉണ്ട് എന്ന് എന്ത് കാര്യത്തിനാ ഞാൻ ചോദിക്കുന്നത് ? ഹിന്ദു കൂട്ടുക്കാരില്ലാത്ത മുസ്‌ലിംസ് ഉണ്ടോ ? മുസ്ലിം കൂട്ടുക്കാരില്ലാത്ത ഹിന്ദുക്കളുണ്ടോ ?

ഞൻ എത്രയോ വാഹനം തിരിച്ചു വിട്ടു . ഡോക്യുമെന്റ് ഇല്ലാത്ത വാഹനം തിരികെ പോയ് ഡോക്യുമെന്റ് ആയി തിരിച്ചു വന്നു. അതൊന്നും കാണിക്കുന്നില്ല . വളരെ മോശമായാണ് പ്രതികരിച്ചത്. എന്റെ പേര് നോക്കിയാണ് അവർ പ്രതികരിക്കാൻ തുടങ്ങിയത്. എവിടെ വെച്ച് വാഹനം തടയപ്പെട്ടാലും ഇങ്ങനെ ഒരു സംഭവം ആസൂത്രണം ചെയ്ത് വന്നതുപോലെയാണ് എനിക്ക് തോന്നിയത്.

പൊലൂഷനും വൈലേഷനും ഞാൻ കേസെടുത്തിട്ടുണ്ട്. ഒന്ന് രണ്ടുപേർ ഗൾഫിൽ നിന്ന് എനിക്ക് പരാതി അയച്ച് തന്നിട്ടയുണ്ട്. മത സ്‌പർദ്ദ വളർത്താൻ ആര്യ മിത്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണം എന്ന് പറഞ്ഞ് പരാതി ലഭിച്ചിട്ടുണ്ട്. വളരെ മോശമായ പോസ്റ്റുകൾ എനിക്ക് ആളുകൾ അയച്ച് തന്നിരുന്നു. ആ പയ്യന്റെ ഫേക്ക് ഐഡി ആണ് ആര്യ മിത്ര.

ആ വിഷയത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല. അത് ഡ്യൂട്ടിക്കിടയിൽ നടന്ന ഒരു സംഭവം. അത്രയേ ഉള്ളു. അല്ലാതെ അതിനകത്ത് വേറെ കാര്യമൊന്നുമില്ല. ആ വിഷയത്തിൽ പല രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകർ ഇടപ്പെട്ടു. അവർക്കത്തിന്റെ സത്യം ബോധ്യപ്പെട്ടു. സിഐയെ വിളിച്ച് സംസാരിച്ചു. അവർക്കത് ബോധ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close