
ന്യൂഡൽഹി: നാഗാലാൻഡിലെ സൈന്യത്തിൻറെ പ്രത്യേക അധികാരനിയമം(അഫ്സ്പ) കേന്ദ്രം പുനഃപരിശോധിക്കുന്നു. നിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡിഷനൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണു സമിതി. 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നാഗാലാൻഡ്, അസം മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകളെ തുടർന്നാണു തീരുമാനം. വിവിധ അർധസൈനിക വിഭാഗങ്ങളുടെ പ്രതിനിധികളും സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് നാഗാലാൻഡ് സർക്കാരും വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക