HEALTH

മുപ്പതിന് ശേഷം സൗന്ദര്യ പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം…!

പ്രായം കൂടുന്നത് ഭൂരിഭാഗം പേർക്കും താൽപ്പര്യമുള്ള കാര്യമല്ല. അഴകിലേക്ക് കുറുക്കുവഴികളില്ല. ആയുർവേദത്തിൽ ഓരോ പ്രായത്തിലും ഒരോതരം പരിചരണമാണ് ചർമകാന്തിക്കായി ചെയ്യേണ്ടത്. മുപ്പതിന് ശേഷം സൗന്ദര്യ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം…

∙ ഈ പ്രായത്തിൽ പോഷകക്കുറവുകള്‍ കൂടാനുള്ള സാധ്യതയുണ്ട്. എല്ലാ ദിവസും ഇലക്കറികൾ ഏതെങ്കിലും കഴിക്കണം. കാൽസ്യം അടങ്ങിയ പാലുൽപന്നവും ഒരു നേരം നിർബന്ധമായും കഴിക്കണം.

∙ മുഖമൊട്ടി പോയാൽ ബദാം കുതിർത്തത് തേങ്ങാപാലിലോ പശുവിൻ പാലിലോ അരച്ചു കവിളത്ത് പുരട്ടി മസാജ് ചെയ്താൽ മതി. ബദാം അരച്ചത് പാലിൽ ചേർത്തു തിളപ്പിച്ചു കുടിക്കുന്നതും നല്ലതാണ്.

∙ കുങ്കുമാദി ലേപം, ഏലാദി ലേപം എന്നിവ പതിവായി പുരട്ടിയാൽ ചർമത്തിലെ കറുത്ത പാടുകളും കുത്തുകളും അകലും.

∙ എന്നും ഉറങ്ങും മുൻപ് ഉരുളക്കിഴങ്ങ് അല്ലെങ്കിൽ വെള്ളരി വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളിൽ വയ്ക്കാം. ഇവ അരച്ചു പുരട്ടി കണ്ണിനു ചുറ്റും പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാലും മതി.

നാൽപതു കഴിഞ്ഞാൽ

∙ ആർത്തവവിരാമത്തോടെ സ്ത്രീകളിൽ പലവിധ ചർമപ്രശ്നങ്ങളും വരും. എല്ലാ ദിവസവും അര ചെറിയ സ്പൂൺ ത്രിഫല ചൂർണം കാൽ ചെറിയ സ്പൂൺ തേൻ ചേർത്തു കഴിക്കുന്നത് കണ്ണിന്റെയും ത്വക്കിന്റെ ആരോഗ്യത്തിനു നല്ലതാണ്.

∙ രാത്രി ഉറങ്ങും മുൻപ് ശതാവരിക്കിഴങ്ങ് അരച്ചതു ചേർത്ത് പാൽ തിളപ്പിച്ചു കുടിക്കാം. ആർത്തവവിരമാത്തിനു ശേഷമുള്ള ചൂട്, അമിത വിയർപ്പ് എന്നിവ മാറും.

∙ എണ്ണ തേച്ചുകുളി ഈ പ്രായത്തിൽ വളരെ ആവശ്യമാണ്. ഉൻമേഷം ലഭിക്കാനും രക്തയോട്ടം വർധിക്കാനും ശരീരത്തിലെ ചുളിവുകള്‍ അകലാനുമെല്ലാം എണ്ണ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കുന്നത് നല്ലതാണ്. ധന്വന്തരം കുഴമ്പ് തേച്ചു കുളിക്കാം. ശരീരത്തിന് ചൂടുള്ളവർ പിണ്ഡതൈലം തേച്ചു കുളിക്കുക.

∙ ചുളിവുകളുള്ള ഭാഗത്ത് വെണ്ണയോ, നല്ലെണ്ണയോ, പാൽപ്പാടയോ പുരട്ടി മെല്ലെ തടവുന്നതും പപ്പായ അരച്ചുപുരട്ടി ഉണങ്ങി വരുമ്പോൾ മെല്ലെ തടവുന്നതും നല്ലതാണ്.

∙ പ്രായമായവരിൽ കാണുന്ന ചെറിയ കറുത്ത തടിപ്പ് വരുന്നതകറ്റാൻ എരിക്കിന്റെ കറ മൂന്നു ദിവസം അടുപ്പിച്ച് വച്ചു കൊടുത്താൽ മതി. അടർന്നു പോയശേഷം വെളിച്ചെണ്ണ പുരട്ടാം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close