Breaking NewsINDIANEWSTop News

മദ്യലഹരിയിൽ കിടക്കവെ ബലാത്സം​ഗം ചെയ്തത് സഹപ്രവർത്തകൻ; ആശുപത്രിയിൽ എത്തിയപ്പോൾ ഇരട്ടവിരൽ പരിശോധനയും; എയർഫോഴ്സ് ഉദ്യോ​ഗസ്ഥയായ 28കാരിയുടെ പരാതി ഇങ്ങനെ

ചെന്നൈ: ബലാത്സം​ഗത്തിന് ഇരയായ തന്നെ എയർഫോഴ്സിലെ ഡോക്ടർമാർ ഇരട്ടവിരൽ പരിശോധനക്ക് വിധേയയാക്കിയെന്ന് ഇരയായ യുവതി. തന്നെ ഇന്ത്യൻ എയർ ഫോഴ്സിലെ ഡോക്ടർമാർ നിയമവിധേയമല്ലാത്ത പരിശോധനക്ക് വിധേയമാക്കിയെന്ന് വെളിപ്പെടുത്തി എയർഫോഴ്സ് ഉദ്യോഗസ്ഥയായ യുവതി രം​ഗത്ത് എത്തുകയായിരുന്നു. ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നില്ലെന്ന കാരണത്താൽ നേരത്തേ നിരോധിക്കപ്പെട്ടിട്ടുള്ളതാണ് ഇരട്ടവിരൽ പരിശോധന.

ഞായറാഴ്ച കോയമ്പത്തൂരിലാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥയുടെ പീഡന പരാതിയെ തുടർന്ന് ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ആയ സഹപ്രവർത്തകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 28 കാരിയായ യുവതി സെപ്തംബർ 9 ന് തനറെ മുറിയിൽ വെച്ച് ബലാത്സം​ഗത്തിനിരയായി എന്നാണ് പരാതിയിൽ പറയുന്നത്. കാലിൽ പരിക്കേറ്റതിനെ തുടർന്ന് സെപ്റ്റംബർ ഒമ്പതിന് ഒരു വേദന സംഹാരി താൻ കഴിച്ചെന്നും തുടർന്ന് ഓഫീസർമാരുടെ മെസ് ബാറിൽ പോയി മദ്യപിച്ചിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.

നടി യമുന പഞ്ചനക്ഷത്ര ഹോട്ടലിൽ‌ തങ്ങിയത് ആർക്കൊപ്പം?

രണ്ട് പെ​ഗ് മദ്യമാണ് താൻ ബാറിൽ നിന്നും കഴിച്ചതെന്നും അതിൽ ഒന്നിന്റെ പണം നൽകിയത് കുറ്റാരോപിതനായ ഓഫീസറാണെന്നും യുവതി വ്യക്തമാക്കുന്നു. മദ്യപിച്ചതിനെ തുടർന്ന് യുവതി ഛർദ്ദിച്ചു. ഒരു പുരുഷ സുഹൃത്തും ഒരു സ്ത്രീ സുഹൃത്തും ചേർന്ന് യുവതിയെ സ്വന്തം മുറിയിലെത്തിക്കുകയും പുറത്തു നിന്ന് മുറി പൂട്ടിയ ശേഷം സ്വന്തം റൂമുകളിലേക്ക് പോകുകയും ചെയ്തു. യുവതി ഉറങ്ങുകയായിരുന്നപ്പോൾ പ്രതി അകത്തേക്ക് വരികയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. താൻ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കണങ്കാലിന് പരിക്കേറ്റിരുന്നതിനാൽ ആ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും യുവതി പറയുന്നു.

അടുത്ത ദിവസം, പ്രതി സംഭവിച്ചതിൽ‌ ഖേദം പ്രകടിപ്പിച്ചെന്നും എന്നാൽ തന്റെ സ്ത്രീ സുഹൃത്ത് അയാളുടെ ശുക്ലത്തിന്റെ പാടുകൾ കട്ടിലിൽ കാണിച്ചു തന്നു എന്നും യുവതി പരാതിയിൽ പറയുന്നു. സെപ്റ്റംബർ 11 ന്, ഒന്നുകിൽ പരാതി നൽകുക അല്ലെങ്കിൽ എല്ലാം സമ്മതമാണെന്ന് രേഖാമൂലമുള്ള പ്രസ്താവന നൽകുകയെന്ന നിർദ്ദേശം അവൾക്ക് ലഭിച്ചു. എയർഫോഴ്സ് ഹോസ്പിറ്റലിലേക്ക് പോകാനും ഉദ്യോ​ഗസ്ഥർ യുവതിയോട് നിർദ്ദേശിച്ചു. ഡോക്ടർമാർ തന്റെ ലൈംഗികചരിത്രം ചോദ്യം ചെയ്യുകയും രണ്ട് വിരൽ പരിശോധന നടത്തുകയും ചെയ്തു എന്നാണ് യുവതി ആരോപിക്കുന്നത്.പരാതി പിൻവലിക്കാൻ വൈദ്യചികിത്സ നൽകുന്ന ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സമ്മർദം ചെലുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

വജൈനയോട് ചെയ്തുകൂടാത്ത ഏഴ് കാര്യങ്ങൾ

ഒടുവിൽ സെപ്റ്റംബർ 20 -നാണ് യുവതി പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് പ്രതിയെ പൈലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മഹിള കോടതിയിൽ ഹാജരാക്കിയപ്പോൾ, കേസ് തങ്ങൾക്ക് കൈമാറണമെന്ന് എയർഫോഴ്സ് വാദിച്ചു. ഇരയും പോലീസും എതിർത്തതിനാൽ, കോടതി പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 30 വരെ നീട്ടി.

പരാതി നൽകിയ തന്നെ ഇന്ത്യൻ എയർ ഫോഴ്സിലെ ഡോക്ടർമാർ നിയമവിധേയമല്ലാത്ത പരിശോധനക്ക് വിധേയമാക്കിയെന്നാണ് ഇവരുടെ പരാതി. ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നില്ല എന്ന കാരണം പറഞ്ഞ് നേരത്തേ നിരോധിക്കപ്പെട്ട വിരൽ കൊണ്ടുള്ള പരിശോധന നടത്തിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ഉദ്യോഗസ്ഥ പറയുന്നു. മാത്രമല്ല, തന്റെ ലൈംഗിക ചരിത്രത്തെക്കുറിച്ചും ഡോക്ടർ ചോദ്യങ്ങളുന്നയിച്ചതായും പരാതിയിലുണ്ട്.

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം

”കോയമ്പത്തൂർ റെഡ് ഫീൽഡ്സിലുള്ള എയർ ഫോഴ്സ് അഡ്മിനിസ്ട്രേറ്റിവ് കോളജിലെ എന്റെ മുറിയിൽ വെച്ചാണ് അതിക്രമം നടന്നത്. രണ്ടാഴ്ച മുൻപാണ് സംഭവം. അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ശരിയായ രീതിയിൽ നടപടി എടുത്തില്ലെന്നും ഞാൻ പൊലീസിനെ സമീപിക്കാൻ നിർബന്ധിതയാകുകയായിരുന്നു. രണ്ടുതവണ തന്നെക്കൊണ്ട് പരാതി മാറ്റി എഴുതിപ്പിച്ചു. എന്നാൽ അധികൃതർ എഴുതിത്തന്ന പരാതിയിൽ ഒപ്പിടാൻ തയാറായില്ല”- യുവതി പറഞ്ഞു. അതേ സമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും ഇന്ത്യ വ്യോമസേനാ അധികൃതർ വ്യക്തമാക്കി. ഛണ്ഡിഗഡുകാരനായ ഫ്ളൈറ്റ് ലഫ്റ്റനന്‍റിനെ കോയമ്പത്തൂർ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്.

2013 ൽ സുപ്രീം കോടതി രണ്ടു വിരൽ പരിശോധന നിരോധിച്ചിട്ടുണ്ട്. രണ്ട് വിരൽ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും ഇരയുടെ മുൻ ലൈംഗിക അനുഭവം കണക്കിലെടുക്കരുതെന്നുമായിരുന്നു കോടതി വിധി. രണ്ട് വിരലുകളുടെ പരിശോധനയെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങൾ സാങ്കൽപ്പികമാണെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ വിറ്റ് കാശാക്കി ദമ്പതികൾ

2014 ൽ, ബലാത്സംഗ ഇരകളെ ചികിത്സിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ചു. ആ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിൽ, എല്ലാ ആശുപത്രികളിലും ഇരയുടെ മെഡിക്കൽ, ഫോറൻസിക് പരിശോധനയ്ക്കായി പ്രത്യേക മുറി ഉണ്ടായിരിക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഇരകളിൽ നടത്തിയ രണ്ട് വിരലുകളുടെ പരിശോധനയും അശാസ്ത്രീയമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, രണ്ടുവിരൽ പരിശോധന “അധാർമികമാണ്”. ബലാത്സംഗം സംശയിക്കപ്പെടുന്ന കേസുകളിൽ കന്യാചർമ്മത്തിന്റെ വിശദമായ പരിശോധന പലപ്പോഴും സംശയാസ്പദമാണെന്നും ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ ലംഘനത്തിനുപുറമെ, ഈ പരിശോധന “അധിക വേദനയുണ്ടാക്കുകയും യഥാർത്ഥ ലൈംഗിക അതിക്രമത്തെ അനുകരിക്കുകയും ചെയ്യും, ഇത് വീണ്ടും അനുഭവം, വീണ്ടും ആഘാതം, വീണ്ടും ഇരയാകൽ എന്നിവയിലേക്ക് നയിക്കുമെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close