NEWSSPORTSWORLD

എയർ റൈഫിളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ തകർന്നു; എളവേണിൽ വാളറിവാനും അപൂർവി ചന്ദേലയും പുറത്ത്

ടോക്യോ: മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിലേക്ക് യോ​ഗ്യത നേടാനാകാതെ ഇന്ത്യ. ഒളിമ്പിക്‌സിന്റെ രണ്ടാം ദിനത്തിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവർ പുറത്തായി. യോഗ്യതാ റൗണ്ടിൽ 626.5 പോയന്റുമായി എളവേണിൽ വാളറിവാന് 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. തീർത്തും നിരാശപ്പെടുത്തിയ അപൂർവി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി 632.9 പോയന്റുമായി നോർവെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് ഒന്നാമതെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close