INDIANEWS

വ്യോമസേനാ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്തു: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

വ്യോമസേനാ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്തു: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ബലാത്സംഗത്തില്‍ അറസ്റ്റിലായി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കുറ്റത്തിനാണ് കോയമ്പത്തൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അമിതേഷ്(29) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ റെയ്‌സ് കോഴ്‌സിന് സമീപമുള്ള വ്യോമസേനാ കാമ്പസില്‍ ഒരു പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. സഹപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോയമ്പത്തൂരിലെ എയര്‍ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അക്കാഡമിയിലെ കായിക പരിശീലനത്തിനിടെ അപകടമുണ്ടായതിനാല്‍ താന്‍ മരുന്ന് കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണെന്ന് ഉദ്യോഗസ്ഥ പറയുന്നു. രാവിലെ ഉണര്‍ന്നപ്പോഴാണ് ബലാത്സംഗം ചെയ്തതായി മനസിലാക്കിയതെന്നും അവര്‍ വ്യക്തമാക്കി.

പത്ത് ദിവസം മുമ്പാണ് ഛത്തീസ്ഗഡ് സ്വദേശിയായ അമിതേഷ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്. ആള്‍ വിമെന്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇയാളെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close