Breaking NewsKERALANEWS

ഒരു പെട്ടി ആട്ടോയിൽ പോലും കൊളളാൻ ആളില്ലാത്ത പാർട്ടിയുടെ മന്ത്രിക്ക് തൊഴിലാളി സമരങ്ങളെ കാണുമ്പോൾ പുച്ഛം വരുന്നത് സ്വാഭാവികം; കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് എഐടിയുസി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് എഐടിയുസി. കെഎസ്ആർടിസിയിൽ പണിയെടുത്ത തൊഴിലാളികൾക്ക് എല്ലാ മാസവും അഞ്ചിന് മുൻപ് ശമ്പളം നൽകണമെന്ന ഹെക്കോടതി വിധി കെഎസ്ആർടിസിയും സർക്കാറും മാനിക്കണമെന്ന് എഐടിയുസി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട് ആവശ്യപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ എഐടിയുസി നടത്തുന്ന അനിശ്ചിതകാല സമരം പതിനഞ്ചാം ദിവസം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടത് പക്ഷ സർക്കാർ കേരള ഭരിക്കുമ്പോൾ തൊഴിലാളികൾ തുടർച്ചയായി ശമ്പളത്തിനായി സമരം ചെയ്യുകയുകയാണ്. പരിഹാരമാകാത്തത് കൊണ്ട് കോടതികളെ സമീപിക്കുകയും ചെയ്യുന്നു.തൊഴിലാളികൾക്ക് സർക്കാറിലുളള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണെന്നാണ് ഇത് കാണിക്കുന്നത്. കെഎസ്ആർടിസിയുടെ ഭരണം നടത്തുന്ന മന്ത്രിക്ക് ഈ സ്ഥാപനത്തെ കുറിച്ച് യാതൊരു ധാരണയുമില്ല. ഒരു പെട്ടി ആട്ടോറിക്ഷയിൽ പോലും കൊളളാൻ ആളില്ലാത്ത പാർട്ടിയുടെ നേതാവിന് ഒരു തൊഴിലാളി സംഘടന പോലുമില്ല. ഈ മന്ത്രിക്ക് തൊഴിലാളി സമരങ്ങളെ കാണുമ്പോൾ പുശ്ചം വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയുടെ സർവീസുകൾ വെട്ടിച്ചുരുക്കി ഈ സ്ഥാപനത്തെ ഇല്ലാതാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ മാനേജ്മെന്റ് തലത്തിൽ നടക്കുന്നുണ്ടെന്നും ഗതാഗത വകുപ്പ് ഇതിന് കുട്ട് നിൽക്കുകയാണെന്നും സോളമൻ വെട്ടുകാട് പറഞ്ഞു. ഈ നില തുടർന്നാൽ വലിയ സമരപോരട്ടങ്ങൾക്ക് എഐടിയുസി നേത്യത്വം നൽകും. കെഎസ്ആർടിസി എന്ന പൊതുമേഖല സ്ഥാപനത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ജോലി നൽകാൻ മാത്രമായി തുടങ്ങിയതല്ലെ ഈ സ്ഥാപനം. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നതിന് വേണ്ടി യാണ് ഈ സ്ഥാപനം ആരംഭിച്ചത്. കെഎസ്ആർടിസിയുടെ എതെങ്കിലും തരത്തിലുളള യാത്രാ സൗജന്യം അനുഭവിക്കാത്ത ഒരാളും കേരളത്തിലുണ്ടാകുകയില്ല. വിദ്യാർത്ഥികൾക്കായാലും ഭിന്നശേഷിക്കാർക്കായും കാൻസർ രോഗികൾക്കായാലും സൗജന്യങ്ങൾ നൽകുന്നത് ഇതൊരു വ്യവസായ സ്ഥാപനമായി കണ്ടത് കൊണ്ടല്ല. സാമുഹ്യ പ്രതിബദ്ധത കൊണ്ട് മാത്രമാണ് ഇതെല്ലാം കെഎസ്ആർടിസി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ആശുപത്രിയിൽ, റേഷൻ കടയിൽ, വിദ്യാഭ്യാസ മേഖലയിൽ ബിപിഎല്ലുകാർക്ക് മാത്രം സൗജന്യങ്ങൾ നൽകുമ്പോൾ കെഎസ്ആർടിസി അത്തരത്തിൽ ഒരു വിവേചനം കാണിക്കുന്നില്ല എന്ന് ബന്ധപ്പെട്ടവർ ഓർക്കണം. അത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും അതിനെതിരെ ശക്തമായ പൊതു സമൂഹത്തെ അണിനിരത്തി പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ശ്രീലാൽ അധ്യക്ഷനായി. സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് പാപ്പനംകോട് അജയൻ , പട്ടം ശശിധരൻ , മൈക്കിൾ ബാസ്സ്റ്റിൻ, ഹഡ്സൺ ഫെർണാണ്ടസ്, എം ശിവകുമാർ, എസ് ജെ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close