KERALANEWS

‘അക്ഷര പച്ച’ ശ്രദ്ധ നേടുന്നു ; കാർഷിക ലൈബ്രറി സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ

തിരുവനന്തപുരം : ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് കൃഷി ഭവനിലെ കാർഷിക ലൈബ്രറി ശ്രദ്ധ നേടുന്നു. കാർഷിക വിവരങ്ങളടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ പുസ്‌തകങ്ങൾ ഇവിടുന്ന് ലഭിക്കും. സംസ്ഥാനത്തെ എ പ്ലസ് ലൈബ്രറികളിൽ ഒന്നായ ഭാവന ലൈബ്രറി ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത് സാക്ഷാത്കരിച്ചത്. ‘അക്ഷര പച്ച’ എന്നാണ് ഈ സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്.

‘ഈ കാലഘട്ടത്തിലെ കൃഷിക്കാർക്ക് ഈ ലൈബ്രറി കൂടുതൽ സഹായകരമാകും.കൃഷിയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയും, അത്പോലെ എല്ലാ പ്രായത്തിലുള്ള ആളുകൾക്കിടയിലും ഒരേസമയം കൃഷിയോടും വായനയോടും താല്പര്യം സൃഷ്ടിക്കണം.’ ഈ ഉദ്ദേശത്തോടെയാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയതെന്ന് ഭാവന ലൈബ്രറി പ്രസിഡന്റ് പൂഴനാട് ഗോപൻ പറഞ്ഞു.

ലൈബ്രറിയിൽ നിന്ന് വായനക്കാർക്ക് പുസ്‌തകങ്ങളും ആനുകാലികങ്ങളും കടമെടുത്ത് പിന്നീട് തിരികെ നൽകാം. ഇതിന് വിശദാംശങ്ങൾ രേഖപ്പെടുത്തണം. അല്ലാത്തവർക്ക് റഫറൻസിനായും ഉപയോഗിക്കാം. കൃഷിഭവനിൽ തിരക്ക് വർധിച്ചതിനാൽ അവിടെ കാത്തു നിൽക്കേണ്ടി വരുന്നവർക്കും ഇവിടം ഫലപ്രദമായി ഉപയോഗിക്കാം.

ഈ ഓഗസ്റ്റ് 12ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. ഉത്ഘാടനം നിർവഹിച്ച ലൈബ്രറി ഇതിനോടകം സംസ്ഥാന സർക്കാരിന്റെ ഒരു അവാർഡും കരസ്ഥമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close