Breaking NewsKERALANEWS

” അക്ഷരവീട് ” അഭിനേത്രി ബീന കുമ്പളങ്ങിക്ക്; 31മത്തെ വീ‌ട് സമർപ്പിച്ചത് അമ്മ പ്രസിഡന്റ് മോഹൻലാൽ

കൊച്ചി: അക്ഷരവീട് അഭിനേത്രി ബീന കുമ്പളങ്ങിക്ക് സമർപ്പിച്ച് അമ്മ പ്രസിഡന്റ് മോഹൻലാൽ. കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് വീടിന്റെ താക്കോൽ കൈമാറിയത്. “മാധ്യമവും” അഭിനേതാക്കളുടെ സംഘടനയായ “അമ്മയും” യൂണിമണിയും എൻ എം സി ഗ്രൂപ്പ് ഹാബിറ്റാറ് എന്നിവർ ചേർന്നാണ് അക്ഷരവീട് നിർമ്മിച്ച് നൽകുന്നത്. 51 വീടുകളിൽ 31 മത്തെ വീടാണ് ബീന കുമ്പളങ്ങിക്കു കൈമാറിയത്.

മ​ല​യാ​ളത്തിൻെ​റ മ​ധു​രാ​ക്ഷ​ര​ങ്ങ​ൾ ചേ​ർ​ത്തു​നി​ർ​ത്തി ‘മാ​ധ്യ​മ’​വും അ​ഭിനേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യും യൂ​ണി​മ​ണി–​എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ന് സ​മ​ർ​പ്പിക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​ക്ഷ​ര​വീ​ട്. പ്ര​മു​ഖ വാ​സ്​​തു​ശി​ൽ​പി പ​ത്മ​ശ്രീ ജി. ​ശ​ങ്ക​റാ​ണ് അ​ക്ഷ​ര​വീ​ട് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

ന​മ്മുടെ ആ​സ്വാ​ദ​ന​ങ്ങ​ളേ​യും കാ​ഴ്ചകളേ​യും രൂ​പ​പ്പെടു​ത്തുക​യും മ​ല​യാ​ള​ത്തി​ൻെറ പേ​രും പെ​രു​മ​യും വാ​നോ​ളം ഉ​യ​ർ​ത്തുക​യും ചെ​യ്ത ക​ലാ​കാ​ര​ന്മാ​രും, ക​ളി​മൈ​താ​ന​ങ്ങ​ളി​ലും മ​ൽ​സ​ര​വേ​ദിക​ളി​ലും സാ​മൂ​ഹിക രം​ഗത്തും പരിസ്ഥിതിക്കൊ​പ്പ​വും ജീ​വി​തം സ​മ​ർ​പ്പിച്ച​വ​രു​മാ​യ പ്ര​തി​ഭ​ക​ളി​ൽ ചി​ല​ർ ജീ​വി​ത വ​ഴിക​ളി​ൽ മു​ന്നേ​റാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്. അ​ത്ത​രം പ്ര​തി​ഭ​ക​ൾ​ക്കു​ള്ള ആ​ദ​ര​വും അം​ഗീ​കാ​ര​വും വീ​ടെ​ന്ന സ്വ​പ്ന​ത്തിൻെ​റ പൂ​ർ​ത്തീക​ര​ണ​വു​മാ​ണ്
മ​ഹ​ത്താ​യ ഈ​ സം​രം​ഭം.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തിപ്പി​ച്ച 30 പ്രതി​ഭ​ക​ൾ​ക്കു​ള്ള അ​ക്ഷ​ര​വീ​ടു​ക​ൾ കേ​ര​ള​ത്തി​ലെ വി​വിധ​യിട​ങ്ങ​ളി​ലാ​യി ഇ​തി​ന​കം സ​മ​ർ​പ്പിച്ചുക​ഴി​ഞ്ഞു. മ​റ്റു​ള്ള​വ​യു​ടെ നി​ർ​മാ​ണം വി​വി​ധ ജി​ല്ല​ക​ളി​ൽ പു​രോ​ഗമിക്കുക​യാ​ണ്. ഓ​രോ അ​ക്ഷ​ര​വീടി​ൻെറ​യും പ്ര​ഖ്യാപ​നം മു​ത​ൽ സ​മ​ർ​പ്പ​ണം വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​ടേ​യും നാ​ട്ടുകാ​രു​ടേ​യും പ്രാദേ​ശിക കൂ​ട്ടാ​യ്മക​ളു​ടേ​യും സ​ഹ​ക​ര​ണ​വും സ്​​നേ​ഹ സാ​ന്നി​ധ്യ​വു​മു​ണ്ട്.

മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെടെ​യു​ള്ള ജ​ന​പ്ര​തി​നി​ധിക​ളു​ടെ സ​ഹ​ക​ര​ണ​വും സാ​ന്നി​ധ്യ​വും അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന്ഈ​ർ​ജ്ജം ന​ൽ​കു​ന്ന​താ​ണ്. കേ​ര​ള​ത്തിെൻെ​റ സാ​മൂ​ഹിക​മാ​യ ഊ​ഷ്മ​ള​ത​യെ ഊ​ട്ടിയു​റ​പ്പിക്കു​ന്ന അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി നി​ര​വ​ധി ജ​ന​കീ​യ കൂ​ട്ടാ​യ്മക​ൾ​ക്ക് അ​വേ​ശ​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close