KERALAMoviesNEWS

വീണ്ടും വിവാദനായകനായി അലൻസിയർ; നടൻ മോശമായി പെരുമാറിയെന്ന് സംവിധായകൻ വേണു; ഫെഫ്കയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി സംവിധായകന്‍ വേണു. അപമര്യാദയായി പെരുമാറിയെന്നാണ് സംവിധായകന്റെ ആരോപണം. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് സംവിധായകൻ പരാതി നൽകിയിരിക്കുന്നത്.

സംവിധായകൻ വേണു ഫെഫ്ക റൈറ്റേഴ്സ് യൂണിയന് വേണ്ടി സിനിമ സംവിധാനം ചെയ്യുന്നുണ്ട്. പൃഥ്വിരാജ്, മഞ്ജുവാരിയർ, ആസിഫ് അലി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കഥ കേൾക്കവേ നടൻ അലൻസിയർ മോശമായി തന്നോട് പെരുമാറിയെന്നാണ് വേണു ഫെഫ്ക്കയ്ക്ക് നൽകിയ പരാതിയിൽ ഉള്ളത്.

അലൻസിയറിനെതിരെ നിരവധി തവണ ഇത്തരത്തിൽ ആരോപണങ്ങളും പരാതികളും സിനിമാ മേഖലയിൽ നിന്നും ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ‘ആഭാസം’ എന്ന സിനിമയുടെ സെറ്റിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് ആരോപിച്ചിട്ടുണ്ട്. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കം മുതൽ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയിൽ കയറിവന്നെന്നും ദിവ്യ പറഞ്ഞിരുന്നു. സിനിമാ അവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് കൈ ചൂണ്ടി പ്രതീകാത്മകമായി വെടിവെച്ചതും വലിയ വിവാദമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close