KERALANEWS

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീ പടർന്നു; യുവാവ് ഗുരുതരാവസ്ഥയിൽ

വള്ളികുന്നം: ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് തീ പടർന്ന് യുവാവിന് ഗുരുതരമായ പരിക്ക്. പാവുമ്പ കൊപ്പാറയിൽ മുകേഷി (30) നാണ് അപകടം സംഭവിച്ചത്. കറ്റാനം മൂന്നാം കുറ്റിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ പച്ചക്കറി വാഹനത്തിലെ ഡ്രൈവറാണ് മുകേഷ്. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ വള്ളികുന്നം കടുവുങ്കൽ കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്.

കോയിക്കൽ ചന്തയ്ക്ക് സമീപമുള്ള പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ബൈക്കിന് മുന്നിൽ മുകേഷ് കരുതിയിരുന്നു. കുപ്പിയിൽ നിന്ന് പെട്രോൾ ചോർന്ന് ബൈക്കിന്റെ എൻജിൻ ഭാഗത്തുള്ള പ്ലഗ്ഗിൽ വീണ് തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുഷൂഷ നൽകി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close