KERALANEWSTop News

യുവതിക്ക് പൊലീസ് വാഹനത്തിൽ സുഖപ്രസവം; പൊലീസിന് അഭിനന്ദന പ്രവാഹം

ആലപ്പുഴ: യുവതിക്ക് പൊലീസ് വാഹനത്തിൽ സുഖപ്രസവം. മണ്ണഞ്ചേരി സ്വദേശിനി ആതിരയാണ് പൊലീസ് വാഹനത്തിനുള്ളിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ പ്രസവം നടന്നത്. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുരക്ഷിതരാണ്. യുവതിയെ ആശുപത്രിയിലെത്തിക്കാൻ അടിയന്തരഘട്ടത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി പേരാണ് എത്തുന്നത്.

പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് മണ്ണഞ്ചേരി തമ്പകച്ചുവട് നിന്നു പിതാവ് രാജേഷിന്റെ ഓട്ടോറിക്ഷയിലാണ് ആതിരയെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ജില്ലാ കോടതിക്കു മുന്നിലെത്തിയപ്പോൾ യുവതിക്കു പ്രസവവേദന ശക്തമായി. ഇതോടെ ഉടൻ ആശുപത്രിയിലെത്തിക്കാൻ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടി.വിവരം അറിഞ്ഞ പൊലീസുകാർ ആതിരയെ പൊലീസ് വാഹനത്തിലേക്കു മാറ്റി.

എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. കൺട്രോൾ റൂം എഎസ്‌ഐ ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ ബി. പ്രസാദ്, വിഷ്ണുരാജ് എന്നിവരാണു യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close