KERALANEWS

ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് എസ്ഐ മരിച്ചു; അന്തിമോപചാരമർപ്പിച്ച് സഹപ്രവർത്തകർ

പൂച്ചാക്കൽ: രാത്രി ഹൈവേ പെട്രോളിങ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു തിരിച്ച് പോകുമ്പോൾ ദേശീയപാതയിൽ സംഭവിച്ച ബൈക്കപകടത്തിൽ മരിച്ച പൂച്ചാക്കൽ സ്റ്റേഷനിലെ എസ്ഐ വി.വിനയചന്ദ്രന് സഹപ്രവർത്തകരും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിൽ തുറവൂർ ജംക്‌ഷനു വടക്കുഭാഗത്താണ് വി.വിനയചന്ദ്രന് (49) അപകടം സംഭവിച്ചത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല ജനറൽ ആശുപത്രിയിൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചേർത്തല പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനെത്തിച്ചു.

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വിനയചന്ദ്രന്റെ ജന്മനാടായ പള്ളിപ്പുറം തിരുനെല്ലൂരിൽ, വിനയചന്ദ്രൻ മുൻപ് അംഗമായിരുന്ന ശ്രീനാരായണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു മുന്നിലും പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിനു വച്ചു. തുടർന്ന് ഒന്നരയോടെ മൃതദേഹം വൈക്കം വല്ലകത്തെ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ടു മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close