KERALANEWS

ആലപ്പുഴ ദേശീയപാതയിൽ ഗതാഗത കുരുക്ക്; രണ്ട് മണിക്കൂർ വാഹനങ്ങൾ നിർത്തി ഇട്ടു

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ഗതാഗത കുരുക്ക്. തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് ഗതാഗത തടസം അനുഭവപ്പെട്ടത്. രണ്ട് മണിക്കൂർ ദേശീയ പാതയിൽ വാഹനങ്ങൾ നിർത്തി ഇടേണ്ട അവസ്ഥ വന്നു.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ആരംഭിക്കുന്നത്. സ്പിൽവേയുടെ ഷട്ടർ തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതേ തുടർന്ന് ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ കിലോമീറ്ററോളം റോഡിൽ കിടക്കുകയാണ്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന മറ്റ് റോഡുകളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. രോഗികളുമായി എത്തിയ ആംബുലൻസും ഗതാഗതക്കുരുക്കിൽ കുടുങ്ങി. ജനം ഇടപെട്ടാണ് ആംബുലൻസുകൾ കടത്തിവിട്ടത്.

കൃത്യമായ മുന്നറിയിപ്പില്ലാതെയാണ് സ്പിൽവേയുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. ഈ സമയത്ത് അറ്റകുറ്റപ്പി നടത്തുന്നതിനുള്ള വിശദീകരണം അധികൃതർ നൽകുന്നില്ല. പൊലീസ് സ്ഥലത്തെത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close