NEWSWORLD

30 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തം; ഇതുവരെ മരിച്ചത് 25 സൈനികർ ഉൾപ്പെടെ 38 പേര്; അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു

അൾജീരിയ : വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. ഇതുവരെ കാട്ടുതീയിൽപ്പെട്ട് മരിച്ചത് 25 സൈനികർ ഉൾപ്പെടെ 38 പേരാണ്. കാട്ടുതീ മനുഷ്യ നിർമ്മിതമാണെന്നാണ് അൾജീരിയൻ സർക്കാർ പറയുന്നത്. കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരെയാണ് മാറ്റിപാർപ്പിച്ചത്.

തലസ്ഥാനമായ അൾജൈഴേഴ്സിൽ നിന്നും 150 കിലോമീറ്റർ അകലെയായ ടി.സി ഒസു പ്രവിശ്യയിലാണ് തീ പടർന്നത്. ആയിരക്കണക്കിന് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 30 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്. കഴിഞ്ഞയാഴ്ച മുതലാണ് തീ പടർന്നു തുടങ്ങിയത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അതോറിറ്റിയും വാളന്റിയർമാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപുറപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close