KERALANEWS

‘ആളിയാര്‍ അണക്കെട്ട് തുറക്കൽ, തമിഴ്നാട് നിർദേശം നൽകിയിരുന്നു’; റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് നിർദേശം നൽകിയിരുന്നു എന്ന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാം തുറക്കുന്ന മുന്നറിയിപ്പ് കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി അറിയിച്ചു.

നേരത്തെ തന്നെ ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും പൊലീസിനേയും അറിയിച്ചെന്ന് തമിഴ്നാട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് വിശദീകരിച്ചു.

എന്നാല്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി.

മുന്നറിയിപ്പില്ലാതെ ഡാം തുറന്നു എന്ന വാർത്തകൾ ആയിരുന്നു വന്നിരുന്നത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ ആളിയാർ ഡാമാണ് തുറന്നത്. ഇതോടുകൂടി യാക്കര പുഴയിലേക്ക് അതിക വെള്ളമാണ് ഒഴുകി എത്തി ചിറ്റൂർ പുഴ കവിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി രംഗത്ത് വന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close