
സിംടേഗ: മരംവെട്ടിയ 30കാരനെ ജനക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു. മതപരമായി പ്രത്യേകതകളുള്ള മരം വെട്ടുകയും അതിൻറെ ചില്ലകൾ വിൽപന നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ആൾക്കൂട്ടം ഇയാളെ അടിച്ചു കൊന്നത്. ആളുകൾ കൂട്ടം ചേർന്ന് വടിയും ഇഷ്ടികയും കൊണ്ട് ഇയാളെ ആക്രമിച്ച് കൊന്നതിനുശേഷം മൃതദേഹം കത്തിച്ചുകളയുകയായിരുന്നു.
മുണ്ട സമുദായം വളരെ പ്രാധാനം കൽപ്പിക്കുന്ന മരമാണ് ഇയാൾ മുറിച്ചത് എന്നാണ് ആരോപണം. ഒക്ടോബറിലാണ് ഇയാൾ മരങ്ങൾ മുറിച്ചത്. തുടർന്ന് കുറേ ആളുകൾ ചേർന്ന് യോഗം ചേരുകയും സഞ്ജു പ്രധാനെ അടിച്ചുകൊല്ലാൻ തീരുമാനമെടുക്കുകയുമായിരുന്നുവെന്ന് സിംടേഗ പൊലീസ് പറഞ്ഞു. ഇയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം ബെസരജര ബസാർ പ്രദേശത്ത് കണ്ടെത്തി.
മൃതദേഹം അധികൃതർക്കു വിട്ടുകൊടുക്കാൻ നാട്ടുകാർ ആദ്യം തയ്യാറായില്ല. പോലീസ് കൂടുതൽ നിർബന്ധിച്ചപ്പോഴാണ് കത്തിച്ചസ്ഥലം കാണിച്ചുകൊടുത്തത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിനയച്ചു. ഝാർഖണ്ഡ് പാസാക്കിയ ആൾക്കൂട്ട ആക്രമണവും മർദനവും തടയൽ ബിൽ 2021അനുസരിച്ച് ഈ കുറ്റം ചെയ്യുന്നവർക്ക് മൂന്നുവർഷം മുതൽ ജീവപര്യന്തംവരെ തടവും പിഴയുമാണ് ശിക്ഷ.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..