celebrity

‘ഫഹദ് ഫാസിൽ സഹോദരനെ പോലെ; അഭിനയതാവ് എന്ന നിലയിൽ അദ്ദേഹത്തോട് വലിയ ബഹുമാനം’: അല്ലു അർജുൻ

മറ്റൊരു നാട്ടിൽ നിന്നുമുള്ള സഹോദരനാണ് തനിക്ക് ഫഹദ് ഫാസിൽ എന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഒരു അഭിനയതാവ് എന്ന നിലയിൽ അദ്ദേഹത്തോട് വലിയ ബഹുമാനമാണെന്നും വീണ്ടും നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു.

അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ എത്തിയിരുന്നില്ല. പുഷ്പയുടെ അവസാനവട്ട മിനുക്കുപണികളുമായി തിരക്കിലാണ് സുകുമാർ എന്ന് അല്ലു അർജുൻ അറിയിച്ചു.

ചടങ്ങിൽ 20 മിനിറ്റോളം അല്ലു അർജുൻ സംസാരിച്ചു. അതിനിടെയാണ് ഫഹദ് ഫാസിനിെ കുറിച്ചും പറഞ്ഞത്. ‘മറ്റൊരു നാട്ടിൽ നിന്നുമുള്ള എന്റെ സഹോദരനാണ് ഫഹദ് ഫാസിൽ. ചിത്രത്തിൽ ഭൻവർ സിംഗ് ശിഖാവത്തായി ഫഹദ് വെഷമിട്ടതിൽ വളരെ സന്തോഷമുണ്ട്. ഇനിയും നേരിൽ കാണണമെന്നാണ് ആഗ്രഹം. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലൈവ് പർഫോമൻസ് കാണുന്നത് രസമാണ്. പ്രേക്ഷകർക്ക് ഞങ്ങൾ രണ്ടുപേരുടേയും പ്രകടനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.’

രണ്ട് വർഷമായി പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവർത്തകരോട് അല്ലു അർജുൻ ചടങ്ങിനിടെ നന്ദി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close