HEALTH

എപ്പോഴും ക്ഷീണം, തലവേദന എന്നിങ്ങനെ; ഇന്ത്യയില്‍ ഏറ്റവുമധികം പേരില്‍ കാണുന്നൊരു രോഗം

എപ്പോഴും ക്ഷീണം, തലവേദന കാരണം അനീമിയ അഥവാ വിളര്‍ച്ച. രക്തത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണ് ഇത്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. പാരസൈറ്റിക് അണുബാധകള്‍, പോഷകാഹാരക്കുറവ്, മറ്റെന്തെങ്കിലും രോഗങ്ങള്‍ അങ്ങനെ പലതുമാകാം ഒരു വ്യക്തിയെ വിളര്‍ച്ചയിലേക്ക് നയിക്കുന്നത്.

എന്നാല്‍ അധികപേരിലും അനീമിയ ഉണ്ടാക്കുന്നത് വേണ്ടത്ര അയേണ്‍ ശരീരത്തിലെത്താതിരിക്കുമ്പോഴാണ്. അയേണ്‍ ആണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെയും അവയിലടങ്ങിയ ഹീമോഗ്ലോബിന്റെയും ഉത്പാദനത്തിന് കാരണമാകുന്നത്. അതിനാല്‍ തന്നെ അയേണ്‍ കുറയുന്നത് ചുവന്ന രക്താണുക്കള്‍ കുറയുന്നതിന് കാരണമാകുന്നു. ഇന്ത്യയില്‍ പോഷകാഹാരക്കുറവ് നേരിടുന്ന വലിയൊരു വിഭാഗം പേരിലാണ് അനീമിയ കൂടുതലും കണ്ടുവരുന്നത്. എന്നുവച്ചാല്‍ അയേണ്‍ കുറവ് മൂലം തന്നെ വിളര്‍ച്ച നേരിടുന്നവരാണ് അധികവും. 2019-21 ‘നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ’ പ്രകാരം രാജ്യത്ത് അനീമിയ ഉള്ള കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം മുമ്പത്തേതില്‍ നിന്ന് കൂടിവരികയാണ്.

തീര്‍ത്തും നിസാരമായ ഒരവസ്ഥയാണ് അനീമിയ എന്ന് കരുതിയെങ്കില്‍ തെറ്റി. നിത്യജീവിതത്തില്‍ പതിവായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും. എപ്പോഴും ക്ഷീണം, തളര്‍ച്ച, കാര്യങ്ങള്‍ ചെയ്യാന്‍ ഉന്മേഷമില്ലാതിരിക്കുക, പെട്ടെന്ന് തലകറക്കം വരിക, തലവേദന, തണുപ്പ് സഹിക്കാന്‍ കഴിയാത്ത അവസ്ഥ, ശ്വാസതടസം എന്നിങ്ങനെ ഒരുപിടി പ്രശ്‌നങ്ങള്‍ അനീമിയ ഉണ്ടാക്കാം. ഒപ്പം തന്നെ പരിക്കുകളോ, മുറിവുകളോ സംഭവിക്കുമ്പോള്‍ ശരീരത്തിന് അത് താങ്ങാനാകാത്ത അവസ്ഥയും ഉണ്ടാകാം. പ്രതിരോധശക്തി ദുര്‍ബലമാകുന്നതിനാല്‍ വിവിധ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തില്‍ പലരീതിയില്‍ അനീമിയ നമ്മെ ദോഷകരമായി ബാധിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close