INDIANEWS

‘അയാൾ അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല’; നവജ്യോത് സിങ് സിദ്ദുവിനെതിരെ ആഞ്ഞടിച്ച് അമരീന്ദർ സിംഗ്

ന്യൂഡൽഹി: പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചതിന് പിറകെ പ്രതികരണവുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘ഞാൻ നിങ്ങളോട് പറഞ്ഞു … അയാൾ സ്ഥിരതയുള്ള ആളല്ല, അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല’ എന്നാണ് അമരീന്ദർ സിംഗ് ട്വറ്ററിൽ കുറിച്ചത്.

നവജ്യോത് സിംഗ് സിദ്ദുവുമായുള്ള അധികാര തർക്കത്തെ തുടർന്ന് അമരീന്ദർ സിംഗ് നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി നിൽക്കെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. സിംഗ് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ദിവസങ്ങൾക്കു ശേഷമാണ് ഇപ്പോൾ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നത്. സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി.

ഇന്ന് വൈകിട്ട് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപി നേതാക്കളെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ ഡൽഹിയിൽ അമരീന്ദർ സിംഗ് കാണുമെന്നും ബിജെപിയിലേക്ക് ചേരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം തന്നെയുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജി വലിയ ചർച്ചയാവുമ്പോഴാണ് അമരീന്ദർ സിംഗിന്റെ പ്രതികരണം. പഞ്ചാബ് വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ പഞ്ചാബ് കോൺഗ്രസ് യൂണിറ്റിലെ നിലവിലുള്ള പ്രതിസന്ധി പാർട്ടിക്ക് ശകുനമായി മാറിയേക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close