INDIANEWS

ആരോപണങ്ങളാൽ ചുറ്റപ്പെട്ട് ആമസോൺ ഇന്ത്യ; നിയമ കാര്യങ്ങൾക്കായി ചെലവാക്കിയത് 8,546 കോടി

ന്യൂഡല്‍ഹി: നിയമ കാര്യങ്ങൾക്കായി രണ്ട് സാമ്പത്തിക വർഷത്തിടയിൽ ആമസോൺ ഇന്ത്യ ചെലവാക്കിയത് 8,546 കോടി രൂപ. ആമസോണ്‍ ഇന്ത്യയുടെ നിയമകാര്യ വിഭാഗത്തിന്റെ പ്രതിനിധികള്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന ആരോപണം നിലനിൽക്കെയാണ് ഈ വിവരവും പുറത്ത് വരുന്നത്. രാജ്യത്തെ ഇ- കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തനം ഉറപ്പിക്കാന്‍ വേണ്ടി നിയമകാര്യ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കി എന്നാതാണ് ആരോപണം.

2018 മുതല്‍ 2020 വരെ ചിലവാക്കിയ തുകയാണ് 8,546 കോടി രൂപ. 2018-19 കാലത്ത് 3420 കോടിയും തൊട്ടടുത്ത വര്‍ഷം 5126 കോടി രൂപയുമാണ് ചെലവ്. ആമസോണ്‍ ഇന്ത്യ ലിമിറ്റഡ്, ആമസോണ്‍ റീടെയില്‍ പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ സെല്ലര്‍ സര്‍വീസസ്, ആമസോണ്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സര്‍വീസസ്, ആമസോണ്‍ ഹോള്‍സെയില്‍ പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് എന്നീ ആമസോണിന്റെ 6 കമ്പനികളുടെ ആകെ നിയമകാര്യ ചിലവാണിത്.

ഇത്രയും വലിയ തുകയുമായി ബന്ധപ്പെട്ട സംശയമാണ് രാജ്യത്തെ ഇ- കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തനം ഉറപ്പിക്കാന്‍ വേണ്ടി നിയമകാര്യ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കി എന്നാതാണ് ആരോപണം വാസ്തവമാണോ എന്നുള്ളത് നിലനിൽക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close