INDIANEWSTrending

‘അഴിമതിയോട് സന്ധിയില്ല’; വ്യക്തമായ ഉത്തരം നൽകാതെ ആമസോൺ

ന്യൂഡൽഹി: ആമസോണിന്റെ നിയമകാര്യ പ്രതിനിധികൾക്കെതിരെ നടക്കുന്ന ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ട വാർത്തകളോട് വ്യക്തമായി പ്രതികരിക്കാതെ കമ്പനി. ‘അഴിമതിയോട് സന്ധിയില്ല’ എന്ന് മാത്രമായിരുന്നു അവരുടെ പ്രതികരണം. എന്നാൽ കമ്പനിയിൽ അന്വേഷണം നടക്കുന്നുണ്ടോ എന്നോ ഇല്ലന്നോയുള്ള വ്യക്തമായ നിലപാട് അവർ പറഞ്ഞില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കമ്പനിയുടെ സീനിയർ കോർപറേറ്റ് അഭിഭാഷകനോട് അവധിയിൽ പോകാൻ ആമസോൺ ആവശ്യപ്പെട്ടിരിക്കുന്നതായാണ് വാർത്ത. കൃത്യമായ വഴിയിൽ അഴിമതി ആരോപണത്തിൽ നിലപാടെടുക്കും എന്നും ഗൗരവപൂർണമായ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഏതെങ്കിലും പ്രത്യേകമായ അന്വേഷണത്തെ കുറിച്ചോ, അതിന്റെ ഇപ്പോഴത്തെ നില എന്താണെന്നതിനെ കുറിച്ചോ പ്രതികരിക്കാനില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബിസിനസ് നിലനിർത്താനും കൂടുതൽ ബിസിനസ് പിടിക്കാനുമായി ഉദ്യോഗസ്ഥർക്ക് കോഴ കൊടുത്തെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

അതേസമയം ആമസോണിനെ ഉന്നംവെക്കുന്ന മറ്റു വ്യാപാര കമ്പനികൾ ഈ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ വിശ്വാസ്യതയാണ് തകർന്നതെന്നും എല്ലാ തലത്തിലും അഴിമതി ഇല്ലാതാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും വ്യാപാരി സംഘടനാ നേതാക്കൾ നിലപാടെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close