KERALANEWS

ആംബർഗ്രീസ് കടത്തൽ സംഘം കേരളത്തിൽ സജീവമാകുന്നു; 16 കോടി രൂപ വില മതിക്കുന്ന തിമിംഗല ഛർദിയുമായി പിടിയിൽ ആയത് മലയാളി അടക്കം നാലുപേർ

കുടക്: 16 കോടി രൂപ വില മതിക്കുന്ന ആംബർഗ്രീസുമായി മലയാളി അടക്കം നാലുപേർ പിടിയിൽ. കുടകിലെ കുശാൽ നഗറിൽ നിന്നാണ് വനം വകുപ്പ് നാലുപേരെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ ഇരിട്ടി സ്വദേശി കെ എം ജോർജ്, കുടക് സ്വദേശികളായ കെ എ ഇബ്രാഹിം, ബി എ റഫീഖ്, താഹിർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഗൾഫിലേക്ക് കടത്താനായി എത്തിച്ച ആംബർഗ്രീസ് ആയിരുന്നു ഇത്. 8.2 കിലോഗ്രാം ഭാരമാണ് ഇതിനുണ്ടായിരുന്നത്. കാറിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉൽപന്നമാണ് ആംബർഗ്രീസ്. ഇതിന് സുഗന്ധലേപന വിപണിയിൽ വൻവിലയാണുള്ളത്. കഴിഞ്ഞ മാസം തൃശൂരിൽ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബർഗ്രീസുമായി 3 പേർ പിടിയിലായിരുന്നു. ഇതാണ് ആംബർഗ്രീസ് കള്ളക്കടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.

1972ലെ വന്യജീവി നിയമപ്രകാരം രാജ്യത്ത് ആംബർഗ്രീസ് വിൽപന നിരോധിതമാണ്. ഈ നിയമത്തിൽ വിശദമാക്കുന്നതനുസരിച്ച്പിടിച്ച് വളർത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങൾ അല്ലാതെയുള്ള ഒരു ജീവിയുടെ തോൽ ഉപയോഗിച്ച് കരകൗശല വസ്തുപോലുള്ളവ നിർമ്മിക്കാൻ വസ്തുക്കളായ ആംബർഗ്രീസ്, കസ്തൂരി മറ്റ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് കുറ്റകരമാണ്.

ഇത്തരം വസ്തുക്കൾ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിർമ്മിക്കുന്നതും കുറ്റകരമാണ്. അൺക്യുവേർഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗൾഫിലെ സുഗന്ധലേപന വിപണിയിലേക്ക് കടത്താൻ വേണ്ടിയാണ് ആംബർ ഗ്രീസ് എത്തിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close