NEWSWORLD

യു.എൻ കാലാവസ്ഥ ഉച്ചകോടി; കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കും; പരസ്പര പങ്കാളിത്തം ഉറപ്പ് നൽകി അമേരിക്കയും ചൈനയും

ഗ്ലാസ്ഗോ: ആഗോള താപവർധനവ് നിയന്ത്രിക്കുന്നതിന് പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങി അമേരിക്കയും ചൈനയും. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്ന രാജ്യങ്ങളാ‍ണ് യു.എസും ചൈനയും. ഗ്ലാസ്ഗോയിൽ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിക്കിയിലാണ് ഇരു രാജ്യങ്ങളും തീരുമാനം കൈക്കൊണ്ടത്.

ആഗോള താപവർധനവ് രണ്ട് ഡിഗ്രി സെൻറിഗ്രേഡ് പരിധി ലംഘിക്കരുതെന്ന 2015ലെ പാരിസ് ഉച്ചകോടിയിലെ തീരുമാനം യാഥാർഥ്യമാക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ അറിയിച്ചത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനും ദുർബലരായ രാജ്യങ്ങളെ ആഗോളതാപനത്തിൻറെ ആഘാതങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും വഴികൾ കണ്ടെത്താനുമുള്ള പാരീസ് ഉടമ്പടിയിലെ നിർദ്ദേശങ്ങൾ എങ്ങനെ നടപ്പാക്കാം എന്ന് രാജ്യങ്ങൾ എല്ലാം തന്നെ ചർച്ച നടത്തവെയാണ് ഇരു രാജ്യങ്ങളുടെയും പരസ്പര പങ്കാളിത്തം.

തായ്‌വാന് പിന്തുണ നൽകുന്ന അമേരിക്കയുമായി കടുത്ത സങ്കർഷവും എതിർപ്പും ചൈനയ്ക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റു ഭിന്നതകളെല്ലാം മാറ്റിവെച്ച് കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാൻ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതിനായി കൃത്യമായ ഇടവേളവകളിൽ കൂടിക്കാഴ്ച നടത്തും. 2050 ഓടെ കാർബൺ ന്യൂട്രൽ രാജ്യമാകുമെന്ന് യു.എസും, 2060 ഓടെ സീറോ എമിഷൻ രാജ്യമാകുമെന്ന് ചൈനയും മുമ്പ് വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങളുടെയും സഹകരണത്തെ യു.എൻ മേധാവി അൻറോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഐക്യവും അനിവാര്യമാണെന്നും, അതിനാൽ ഇരു രാജ്യങ്ങളുടെയും തീരുമാനം ആ വഴിയിലുള്ള നിർണായക ചുവടുവെപ്പാണെന്നും അദേഹഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close